കേരളം

kerala

ETV Bharat / state

അടുത്ത് 4 ദിവസം സംസ്ഥാനത്ത് കനത്ത മഴ; ശക്തമായ കാറ്റിനും സാധ്യത

പടിഞ്ഞാറന്‍ കാറ്റിന്‍റെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്

kerala rain update  rain alert  സംസ്ഥാനത്ത് കനത്ത മഴ  മഴ മുന്നറിയിപ്പ്  കേരളം മഴ  ഇത്തവണത്തെ കാലവർഷം  കേരളത്തിൽ മണ്‍സൂണ്‍  yellow alert in kerala
സംസ്ഥാനത്ത് കനത്ത മഴ

By

Published : May 13, 2022, 3:59 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പടിഞ്ഞാറന്‍ കാറ്റിന്‍റെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. കാലവര്‍ഷത്തിന് മുന്നോടിയായാണ് അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റിന്‍റെ ദിശ അനുകൂലമാകുന്നത്.

ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. ശക്തമായ കാറ്റ് വീശിയേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിൽ നിലവിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പ്. ഞായറാഴ്‌ച 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഞായറാഴ്‌ച യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേരള തീരത്ത് 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനും നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details