തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് ഇന്ന് മഴയ്ക്ക് സധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാലാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
Also Read: സംസ്ഥാനത്ത് പുതിയ കൊവിഡ് പരിശോധനാരീതി പുറത്തിറക്കി ആരോഗ്യ വകുപ്പ്
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാലാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ കേരള തീരത്ത് കടല്‍ പ്രക്ഷുബ്ധമാവും. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.