കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് വ്യാഴാഴ്‌ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് - ശക്തമായ മഴ

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ച് തീവ്ര ന്യൂനമർദ്ദമായി മാറിയതാണ് ശക്തമായ മഴക്ക് കാരണം. അറബിക്കടലിൽ നാളെ വരെ മത്സ്യബന്ധനത്തിനും നിരോധനമുണ്ട്.

Meteorological Center  kerala rain update  rain  rain update  ഓറഞ്ച് അലർട്ട്  orange alert  ശക്തമായ മഴ  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
സംസ്ഥാനത്ത് വ്യാഴാഴ്‌ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

By

Published : Nov 8, 2021, 10:47 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്‌ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്‌ച(11/11/2021) അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ചൊവ്വ, ബുധൻ ദിവസങ്ങളിൽ മലപ്പുറം, പാലക്കാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ച് തീവ്ര ന്യൂനമർദ്ദമായി മാറിയതാണ് ശക്തമായ മഴക്ക് കാരണം. അറബിക്കടലിൽ നാളെ വരെ മത്സ്യബന്ധനത്തിനും നിരോധനമുണ്ട്.

ബംഗാൾ ഉൾക്കടലിലെ ചക്രവാത ചുഴി നാളെ ന്യൂനമർദ്ദം ആയി മാറാൻ സാധ്യതയുള്ളതിനാൽ ആഴക്കടൽ മത്സ്യബന്ധനത്തിന് പോകുന്നവർ നാളെ തിരിച്ചെത്തണം എന്നും നിർദേശമുണ്ട്.

Also Read: മയക്കുമരുന്ന് ലോബിക്കെതിരെ ബംഗ്ലൂരുവില്‍ വൻ വേട്ട; പരക്കെ റെയിഡ്, അറസ്റ്റ്

ABOUT THE AUTHOR

...view details