തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും(06/09/2021) നാളെയും(07/09/2021) കനത്ത മഴ. ഇന്ന് ഒൻപത് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ ; മത്സ്യബന്ധനത്തിന് വിലക്ക് - കനത്ത മഴ
ഇന്ന് ഒൻപത് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ; മത്സ്യബന്ധനത്തിന് വിലക്ക്
കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് , കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.
60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന കാറ്റിന് സാധ്യതയുള്ളതിനാൽ കേരള തീരത്തുനിന്ന് വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശമുണ്ട്.