തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം(Central Meteorological Department). തെക്കന്‍ ജില്ലകളിലാണ് വ്യാപക മഴക്ക്(heavy rain) സാധ്യതയുള്ളത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട്(yellow alert) പ്രഖ്യാപിച്ചു.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ ശക്തി പ്രാപിച്ച ന്യൂനമര്‍ദം(low pressure in arabian sea) നിലനില്‍ക്കുന്നുണ്ട്. തെക്കന്‍ കര്‍ണാടകത്തിന് മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാത ചുഴിയും(Cyclone in southern karnataka) നിലനില്‍ക്കുന്നുണ്ട്. ഇവ കേരള തീരത്ത് ഭീഷണിയാകില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.