കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് കാലവര്‍ഷം എത്തി ; ജാഗ്രതാനിര്‍ദേശങ്ങള്‍ ഇങ്ങനെ - കാലവര്‍ഷം

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട്.

southwest monsoon kerala  kerala rain forecast  kerala weather updates  കാലവര്‍ഷം  തെക്ക് പടിഞ്ഞാറന്‍ മണ്‍സൂൺ
സംസ്ഥാനത്ത് കാലവര്‍ഷം എത്തി; മൂന്ന് ദിവസം ശക്തമായ മഴയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

By

Published : Jun 3, 2021, 3:47 PM IST

Updated : Jun 3, 2021, 7:57 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മെയ് 31ന് കാലവര്‍ഷം എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. രണ്ട് ദിവസം വൈകിയാണ് എത്തിയതെങ്കിലും ഇത്തവണ കാലവര്‍ഷത്തില്‍ സാമാന്യം നല്ല മഴകിട്ടുമെന്നാണ് പ്രവചനം. മധ്യകേരളത്തിലും തെക്കന്‍ജില്ലകളിലുമാണ് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.

സംസ്ഥാനത്ത് കാലവര്‍ഷം എത്തി; മൂന്ന് ദിവസം ശക്തമായ മഴയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Also Read:"ശബ്‌ദരേഖ പരിശോധിച്ചോളൂ"; വെല്ലുവിളിയുമായി പ്രസീത

ഇന്ന് എട്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് . നാളെയും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട്. മഞ്ഞ ജാഗ്രത പ്രഖ്യാപിച്ച ജില്ലകളില്‍ 64.5 മില്ലീ മീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും ഇടയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കി.

Last Updated : Jun 3, 2021, 7:57 PM IST

ABOUT THE AUTHOR

...view details