കേരളം

kerala

By

Published : Apr 28, 2023, 3:23 PM IST

ETV Bharat / state

സംസ്ഥാനത്ത് ചൊവ്വാഴ്‌ച വരെ മഴയ്‌ക്ക് സാധ്യത; ഇന്ന് 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മഴ മുന്നറിയിപ്പിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്

Kerala rain alert till Tuesday  Kerala rain alert  here will be raining till Tuesday  yellow alert  today yellow alert kerala  Rain update  സംസ്ഥാനത്ത് ചൊവ്വാഴ്‌ച വരെ മഴയ്‌ക്ക് സാധ്യത  മഴയ്‌ക്ക് സാധ്യത  ചൊവ്വാഴ്‌ച വരെ മഴ  മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  യെല്ലോ അലര്‍ട്ട്  യെല്ലോ അലര്‍ട്ടുള്ള ജില്ലകള്‍  മഴ  കാലവസ്ഥ നിരീക്ഷണ കേന്ദ്രം  കാലവസ്ഥ  കേരളം ഇന്നത്തെ കാലവസ്ഥ  കേരളത്തില്‍ മഴ
സംസ്ഥാനത്ത് ചൊവ്വാഴ്‌ച വരെ മഴയ്‌ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് ചൊവ്വാഴ്‌ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം. മാത്രമല്ല ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ശനിയാഴ്‌ച എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്‌ചയോടെ തെക്കന്‍ കേരളത്തില്‍ മഴ ശക്തമാകും. ഞായറാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ തിങ്കളാഴ്‌ച മഴ മുന്നറിയിപ്പുണ്ട്. ചൊവ്വാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

ഇവിടങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാനാണ് സാധ്യത. കേരള തീരത്ത് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കുമുള്ള ജാഗ്രത നിര്‍ദേശങ്ങള്‍:

  • കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
  • മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.
  • വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  • ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

ABOUT THE AUTHOR

...view details