തിരുവനന്തപുരം:സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിന്‍റെ തെക്ക് കിഴക്കൻ ഭാഗത്ത് പുതിയതായി രൂപപ്പെട്ട ന്യൂനമർദം ശക്തിയാർജിച്ച് തമിഴ്നാട് തീരം കടന്ന് കേരള തീരത്തേക്ക് നീങ്ങുമെന്നാണ് സൂചനയെന്ന് കാലവസ്ഥ കേന്ദ്രം അറിയിച്ചു.
ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത - kerala rain alert
ബംഗാൾ ഉൾക്കടലിന്‍റെ തെക്ക് കിഴക്കൻ ഭാഗത്ത് പുതിയതായി രൂപപ്പെട്ട ന്യൂനമർദം ശക്തിയാർജിച്ച് തമിഴ്നാട് തീരം കടന്ന് കേരള തീരത്തേക്ക് നീങ്ങുമെന്നാണ് സൂചനയെന്ന് കാലവസ്ഥ കേന്ദ്രം അറിയിച്ചു.
ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
തെക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച തിരുവനന്തപുരത്തും കൊല്ലത്തും ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.