ഉദ്യോഗാർഥികൾക്ക് സുവർണ നിമിഷം; 179 കാറ്റഗറികളിൽ പി എസ് സി വിജ്ഞാപനം
Kerala Psc Notification For 179 Category: ഉദ്യോഗാര്‍ത്ഥികള്‍ക്ക് സുവര്‍ണാവസരങ്ങളുടെ വാതില്‍ തുറന്ന് കേരള പിഎസ്‌സി. ചിട്ടയായ പഠനവും മികച്ച പരിശീലനവും ഉണ്ടെങ്കിൽ പുതു വർഷത്തിൽ പുതിയ നേട്ടങ്ങൾ കൈവരിക്കാം.
Published : Jan 2, 2024, 3:53 PM IST
തിരുവനന്തപുരം: 179 കാറ്റഗറികളിലേക്ക് വിജ്ഞാപനവുമായാണ് 2024 നെ കേരള പി എസ് സി സ്വീകരിച്ചിരിക്കുന്നത്. എൽ പി, യു പി അധ്യാപകർ, പ്ലസ് ടു, ഡിഗ്രിക്കാർ തുടങ്ങി 7 ആം ക്ലാസ് യോഗ്യതയുള്ളവർക്ക് വരെ പുതിയ വിജ്ഞാപനത്തിൽ അവസരം ഉണ്ട്. 2024 ലെ വാർഷിക പരീക്ഷ കലണ്ടറും പ്രസിദ്ധീകരിച്ചു. ഏറ്റവും കൂടുതൽ പരീക്ഷാർത്ഥികൾ എഴുതുന്ന
എൽ ഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സെർവെൻറ് പരീക്ഷ മുൻപത്തേതിൽ നിന്ന് മാറി രണ്ട് ഘട്ട പരീക്ഷയ്ക്ക് പകരം ഒറ്റ പരീക്ഷയായാണ് നടത്തുന്നത്. നാലുവർഷത്തെ കാത്തിരിപ്പിനു ശേഷമാണ് വിവിധ വകുപ്പുകളിലെ വിജ്ഞാപനംഎത്തിയിരിക്കുന്നത്.
പ്ലസ് ടു പൂര്‍ത്തിയാക്കിയവരുടെ സ്വപ്ന ജോലിയായ കേരള പൊലിസ് കോണ്‍സ്റ്റബിള്‍ (ട്രെയ്‌നി) (ആംഡ് പൊലിസ് ബറ്റാലിയന്‍) നോട്ടിഫിക്കേഷനും പുതിയ വിജ്ഞാപനത്തിലുണ്ട്.
ചിട്ടയായ പഠനവും മികച്ച പരിശീലനവും ഉണ്ടെങ്കിൽ പുതു വർഷത്തിൽ പുതിയ നേട്ടങ്ങൾ കൈവരിക്കാം.
2024 പരീക്ഷ വർഷം :-
പരീക്ഷ വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെ പിഎസ് സി 2024ലെ വാർഷിക പരീക്ഷ കലണ്ടർ പ്രസിദ്ധീകരിച്ചു.
വിവിധ വകുപ്പുകളിലെ എൽഡി ക്ലാർക്ക് പരീക്ഷ ജൂലൈ,ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് നടക്കുക.
എൽ ജി എസ് പരീക്ഷ സെപ്റ്റംബർ, ഒക്ടോബർ,നവംബർ മാസങ്ങളിൽ ആയിരിക്കും. പോലീസ് കോൺസ്റ്റബിൾ സിവിൽ എക്സൈസ് ഓഫീസർ പരീക്ഷകൾ മെയ്,ജൂൺ,ജൂലൈ മാസങ്ങളിലും നടത്തും.
എൽപി യുപി അധ്യാപക പരീക്ഷകൾ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ നടക്കും. ഇവയുടെയും പ്രാഥമിക പരീക്ഷ ഒഴിവാക്കിയിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ വകുപ്പിൽ സെക്രട്ടറി, എസ് ഐ, എക്സൈസ് ഇൻസ്പെക്ടർ, കേരള ബാങ്ക് അസിസ്റ്റന്റ് മാനേജർ, മിൽമയുടെ മാർക്കറ്റിംഗ് ഓർഗനൈസർ, തുടങ്ങിയവയിലേക്കുള്ള ഒന്നാം ഘട്ട പരീക്ഷ ഏപ്രിൽ മെയ് ജൂൺ മാസങ്ങളിലായിരിക്കും നടക്കുക. ഇവയുടെ രണ്ടാംഘട്ട പരീക്ഷ ഓഗസ്റ്റ് സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലും നടക്കും.
ഉദ്യോഗാര്‍ഥികള്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in. വഴി 'ഒറ്റത്തവണ രജിസ്ട്രേഷന്‍' പ്രകാരം രജിസ്റ്റര്‍ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ അവരുടെ User Id-യും Pass word-ഉം ഉപയോഗിച്ച് Login ചെയ്തശേഷം സ്വന്തം Profile-ലൂടെ അപേക്ഷിക്കേണ്ടതാണ്. അവസാന തീയതി - ജനുവരി 31 രാത്രി 12 മണി വരെ
പ്രധാന വിജ്ഞാപനങ്ങൾ -
കാറ്റഗറി നമ്പര്‍: 707/2023- യു.പി. സ്‌കൂള്‍ ടീച്ചര്‍ (മലയാളം മാധ്യമം)
കാറ്റഗറി നമ്പര്‍: 709/2023-എല്‍.പി. സ്‌കൂള്‍ ടീച്ചര്‍ (മലയാളം മാധ്യമം)
ശമ്പളം: 35,600 - 75,400 രൂപ
ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍
ജില്ലകള്‍: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്-പ്രതീക്ഷിതം
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായപരിധി: 18-40
യോഗ്യതകൾ
1. കേരള സര്‍ക്കാരിന്റെ പരീക്ഷാ കമ്മിഷണര്‍ നടത്തുന്ന എസ്.എസ്.എല്‍.സി പരീക്ഷയോ തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലകള്‍ നല്‍കിയതോ അംഗീകരിച്ചതോ ആയ പ്രീഡിഗ്രി പരീക്ഷയോ അല്ലെങ്കില്‍ പ്രീഡിഗ്രിക്ക് തത്തുല്യമായി കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലകള്‍ അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം.അല്ലെങ്കില്‍ കേരളത്തിലെ ഹയര്‍സെക്കന്‍ഡറി പരീക്ഷാബോര്‍ഡ് നടത്തുന്നതോ തത്തുല്യമായി ഗവണ്‍മെന്റ് അംഗീകരിച്ചതോ ആയ ഏതെങ്കിലും ഹയര്‍ സെക്കന്‍ഡറി പരീക്ഷ വിജയിച്ചിരിക്കണം.
2. കേരള സര്‍ക്കാര്‍ പരീക്ഷാകമ്മിഷണര്‍ നടത്തുന്ന ടി.ടി.സി. പരീക്ഷ വിജയിച്ചിരിക്കണം.
3. കേരള സര്‍ക്കാര്‍ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പാസ്സായിരിക്കണം.
കാറ്റഗറി നമ്പര്‍: 593/2023 -പോലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി)(ആംഡ് പോലീസ് ബറ്റാലിയന്‍)
ശമ്പളം: 31,100-66,800 രൂപ
ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിതം
കാറ്റഗറി നമ്പര്‍: 571/2023- സെക്രട്ടറി, തദ്ദേശ- സ്വയംഭരണസ്ഥാപനങ്ങൾ
തദ്ദേശ സ്വയംഭരണ (ഇ.ആര്‍.എ) വകുപ്പ്
ശമ്പളം: 51,400 - 1,10,300 രൂപ
ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിതം
നിയമനരീതി: നേരിട്ടുള്ള നിയമനം
പ്രായപരിധി:18-36
യോഗ്യത :അംഗീകൃത സര്‍വകലാശാലകളില്‍നിന്നോ കേന്ദ്രസര്‍ക്കാര്‍ സ്ഥാപിത നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നോ ഉള്ള ബിരുദം.
കാറ്റഗറി നമ്പര്‍:-572/2023 - സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് (ട്രെയിനി).
വനിതകള്‍ക്കും അപേക്ഷിക്കാം.
ശമ്പളം: 45,600- 95,600 രൂപ
ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിതം
നിയമനരീതി: നേരിട്ടുള്ള നിയമനം
കാറ്റഗറി നമ്പര്‍: 587/2023-ഓഫീസ് അറ്റന്‍ഡന്റ്
ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍, സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാര്‍ട്ട്മെന്റ്, നിയമസഭാ സെക്രട്ടേറിയറ്റ്, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്
ശമ്പള നിരക്ക്: 23,000- 50,200 രൂപ
ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിതം
നിയമനരീതി: നേരിട്ടുള്ള നിയമനം
പ്രായപരിധി: 18-36
യോഗ്യതകള്‍:എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായിരിക്കണം.
കാറ്റഗറി നമ്പര്‍: 584/2023-വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) (വനിതാ പോലീസ് ബറ്റാലിയന്‍) കേരള പോലീസ്*
ശമ്പളം: 31,100 - 66,800 രൂപ
ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിതം
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായപരിധി: 18-26
യോഗ്യതകള്‍: (എ) വിദ്യാഭ്യാസ യോഗ്യത:ഹയര്‍സെക്കന്‍ഡറി (പ്ലസ്ടു) പരീക്ഷ പാസായിരിക്കണം അല്ലെങ്കില്‍ തത്തുല്യം.
ജനറല്‍ റിക്രൂട്ട്മെന്റ് - സംസ്ഥാനതലം.
1. തദ്ദേശസ്വയംഭരണ വകുപ്പില്‍ (ഇ.ആര്‍.എ.) സെക്രട്ടറി (തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍).
2. പോലീസ് (കേരള സിവില്‍ പോലീസ്) വകുപ്പില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് (ട്രെയിനി).
3. പോലീസ് (ആംഡ് പോലീസ് ബറ്റാലിയന്‍) വകുപ്പില്‍ ആംഡ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി).
4. കേരള പോലീസില്‍ വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) (വുമണ്‍ പോലീസ് ബറ്റാലിയന്‍).
5. കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ /ഗവ.സ്രെകട്ടേറിയേറ്റ്/ ഓഡിറ്റ് വകുപ്പ്; കേരള ലെജിസ്ലേച്ചര്‍ സ്വെകട്ടേറിയേറ്റ്/ അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് എന്നിവിടങ്ങളില്‍ ഓഫീസ് അറ്റന്‍ഡന്റ്.
6. സാമൂഹ്യനീതി വകുപ്പില്‍ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് 2.
7. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പഞ്ചകര്‍മ്മ.
8. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഓട്ടോ റൈനോ ലാറിങ്കോളജി ഹെഡ് ആന്‍ഡ് നെക്ക് (ഇ.എന്‍.ടി.
9. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ റീപ്രൊഡക്ടീവ് മെഡിസിന്‍.
10. പൊതുമരാമത്ത് വകുപ്പില്‍ (ആര്‍ക്കിടെക്ചറല്‍ വിങ്) ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്.
11. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ റീസര്‍ച്ച് അസിസ്റ്റന്റ് (കെമിസ്ട്രി).
12. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ടെക്‌നീഷ്യന്‍ (ഫാര്‍മസി).
13. കേരള പബ്ലിക് സര്‍വീസ് കമ്മിഷനില്‍ അസിസ്റ്റന്റ് (കന്നട അറിയാവുന്നവര്‍).
14. കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് സെറോളജിക്കല്‍ അസിസ്റ്റന്റ്.
15. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ലാബ് അസിസ്റ്റന്റ് (ഡയാലിസിസ്).
16. ആരോഗ്യ വകുപ്പില്‍ മെഡിക്കല്‍ റെക്കോര്‍ഡ്‌സ് ലൈബ്രേറിയന്‍ ഗ്രേഡ് 2.
17. കേരള പോലീസില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ (വിമുക്തഭടന്‍മാര്‍ ao).
18. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ പഞ്ചകര്‍മ്മ അസിസ്റ്റന്റ്.
19. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്
ജനറല്‍ റിക്രൂട്ട്മെന്റ് - ജില്ലാതലം
1. കേരള പോലീസില്‍ വിവിധ ബറ്റാലിയനുകളില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) (ആംഡ് പോലീസ് ബറ്റാലിയന്‍).
2, വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി.സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (തസ്തികമാറ്റം മുഖേന).
3, വിവിധ ജില്ലകളില്‍ ഭാരതീയ ചികിത്സാ വകുപ്പ്/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ്/ ആയുര്‍വേദ കോളേജുകള്‍ എന്നിവിടങ്ങളില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ആയുര്‍വേദം).
4. വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹെസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി) തസ്തികമാറ്റം മുഖേന).
5, ഇടുക്കി ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്‌സ്) (തമിഴ് മീഡിയം).
6. വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) (മലയാളം മീഡിയം) (തസ്തികമാറ്റം മുഖേന).
7, വിവിധ ജില്ലകളില്‍ ഭാരതീയ ചികിത്സാ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2.
8, വിവിധ ജില്ലകളില്‍ മൃഗസംരക്ഷണ വകുപ്പില്‍ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2/ പൌള്‍ട്രി അസിസ്റ്റന്റ്/മില്‍ക്ക് റെക്കോര്‍ഡര്‍ / സ്റ്റോര്‍ കീപ്പര്‍ എസ്യൂമറേറ്റര്‍.
9, വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്‌ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം).
10. തിരുവനന്തപുരം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് (തമിഴും മലയാളവും അറിയാവുന്നവര്‍?) (നേരിട്ടും തസ്തികമാറ്റം മുഖേനയും).
11. വിവിധ ജില്ലകളില്‍ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പില്‍ ദ്രേസര്‍.
12, തൃശൂര്‍ ജില്ലയില്‍ വിവിധ വകുപ്പുകളില്‍ 'ആയ'
സ്‌പെഷ്യല്‍ റിക്രൂട്ട്മെന്റ് - സംസ്ഥാനതലം
1. കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടിച്ചര്‍ (ജുനിയര്‍) ഫിസിക്‌സ് (പട്ടികവര്‍ഗ്ഗം).
എന്‍.സി.എ. റിക്രൂട്ട്മെന്റ് - സംസ്ഥാനതലം.
1. തുറമുഖ (ഹൈഡ്രോഗ്രാഫിക് സര്‍വ്വേ വിങ്ങ്) വകുപ്പില്‍ അസിസ്റ്റന്റ് മറൈന്‍ സര്‍വ്വേയര്‍ (പട്ടികജാതി).
2, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പില്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ (പട്ടികവര്‍ഗ്ഗം).
3, കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) അറബിക്, (പട്ടികജാതി, പട്ടികവര്‍ഗ്ഗം).
4. അച്ചടി (ഗവണ്‍മെന്റ് പ്രസ്സുകള്‍) വകുപ്പില്‍ ഓഫ്‌സെറ്റ് പ്രിന്റിങ് മെഷീന്‍ ഓപ്പറേറ്റര്‍ ഗ്രേഡ് 2 (ധീവര).
എന്‍.സി.എ. റിക്രൂട്ട്മെന്റ് - ജില്ലാതലം.
1. കാസര്‍ഗോഡ് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്‌സ്) (കന്നട മീഡിയം) (മുസ്ലീം).
2, വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (നാച്വറല്‍ സയന്‍സ്) മലയാളം മീഡിയം (ധീവര).
3, തൃശുര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി.സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (എസ്.സി.സി.സി.). 4. പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി.സ്‌കൂള്‍ ടിച്ചര്‍ (തമിഴ് മീഡിയം) (ഈഴവ/തിയ്യ/ബില്ലവ).
5. വിവിധ ജില്ലകളില്‍ ആര്യോഗ്യ വകുപ്പ്/മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ജുനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് 2 (മുസ്ലീം, എസ്.ഐ.യു.സി.നാടാര്‍, ഹിന്ദുനാടാര്‍, ധീവര, വിശ്വകര്‍മ്മ, എസ്.സി.സി.സി.).
6. വിവിധ ജില്ലകളില്‍ മൃഗസംരക്ഷണ വകുപ്പില്‍ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്മ/പൌശ്രടി അസിസ്റ്റന്റ്/മില്‍ക്ക് റെക്കോര്‍ഡര്‍, സ്റ്റോര്‍ കീപ്പര്‍, എന്യൂമറേറ്റര്‍ (ധീവര, ഹിന്ദുനാടാര്‍).
7, കൊല്ലം ജില്ലയില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ കുക്ക് (ധീവര, എല്‍.സി. /എ.ഐ.. മുസ്ലീം),
Body:....Conclusion: