തിരുവനന്തപുരം: ഡോ. എംആര്‍ ബൈജു കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാനാകും. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ബൈജുവിനെ പിഎസ്‌സി ചെയര്‍മാനായി ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്. നിലവിലെ ചെയര്‍മാന്‍ അഡ്വ.എം.കെ സക്കീര്‍ ഈ മാസം 30 ന് വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം.
ഡോ. എം.ആര്‍ ബൈജു പിഎസ്‌സി ചെയര്‍മാന്‍ - കേരള പബ്ലിക സര്‍വീസ് കമ്മീഷന്‍
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഡോ. എം.ആര്‍ ബൈജുവിനെ ശുപാര്‍ശ ചെയ്‌ത് മന്ത്രിസഭ യോഗം
ഡോ. എം.ആര്‍ ബൈജു പിഎസ്‌സി ചെയര്‍മാന്‍
നിലവില്‍ പിഎസ്‌സി അംഗമാണ് ഡോ.എം.ആര്‍ ബൈജു. 2017 ജനുവരി 9നാണ് പിഎസ്‌സി അംഗമായി അദ്ദേഹം ചുമതലയേറ്റത്. തിരുവനന്തപുരം അമ്പലമുക്ക് സ്വദേശിയാണ്. എം.ടെക്ക് പൂര്‍ത്തിയാക്കി എന്‍ജിനീയറിംഗില്‍ ഡോക്‌ടറേറ്റ് നേടിയിട്ടുണ്ട്. തിരുവനന്തപുരം ഗവ. എന്‍ജിനീയറിംഗ് കോളജില്‍ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ പ്രൊഫസറായിരിക്കെയാണ് ഇദ്ദേഹം പിഎസ്‌സി അംഗമായി നിയമിതനായത്.