കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ (Kerala PSC) അടുത്ത മാസം നടത്തുന്ന പരീക്ഷകള്‍ക്കുള്ള അഡ്‌മിഷന്‍ ടിക്കറ്റുകള്‍ (Admission Tickets) ഇന്ന് മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. സെപ്റ്റംബര്‍ മാസത്തില്‍ 99 തസ്‌തികകളിലേക്കാണ് കേരള പിഎസ്‌സി പരീക്ഷകള്‍ നടത്തുന്നത്. കാറ്റഗറി നമ്പര്‍ (PSC Category number) 550/ 2021, (Assistant Town Planner) അസിസ്റ്റന്‍റ് ടൗണ്‍ പ്ലാനര്‍ തസ്‌തികയിലേക്കുള്ള പരീക്ഷ സെപ്റ്റംബര്‍ ഏഴിന് രാവിലെ 7.15 മുതല്‍ 9.15 വരെ നടക്കും. ഈ പരീക്ഷയ്ക്കുള്ള അഡ്‌മിഷന്‍ ടിക്കറ്റുകള്‍ (Admission Tickets) വ്യാഴാഴ്‌ച മുതല്‍ (24/4/ 2023) ഡൗണ്‍ലോഡ് ചെയ്യാം.
സംസ്ഥാനവ്യാപകമായി 17,961 ഉദ്യോഗാര്‍ഥികളാണ് പരീക്ഷ എഴുതാന്‍ യോഗ്യരായിട്ടുള്ളത്. കാറ്റഗറി നമ്പര്‍ 732/ 2021 അറബിക് ജൂനിയര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ തസ്‌തികയിലേക്ക് അപേക്ഷിച്ച 934 പേര്‍ക്ക് ഇന്ന് മുതല്‍ (22/8/2023) അഡ്‌മിഷന്‍ ടിക്കറ്റുകള്‍ (Admission Tickets) ഡൗണ്‍ലോഡ് ചെയ്യാം. സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 10 മുതല്‍ 12 വരെയാണ് പരീക്ഷ. കാറ്റഗറി നമ്പര്‍ 397/ 2021 ജൂനിയര്‍ ഇന്‍സ്ട്രക്‌റ്റര്‍ (പ്ലംബര്‍) ( Junior Instructor - Plumber) തസ്‌തികയിലേക്ക് അപേക്ഷിച്ചിട്ടുള്ളവരില്‍ പരീക്ഷ എഴുതാന്‍ യോഗ്യരാണെന്ന് കണ്ടെത്തിയത് 13,043 പേരെയാണ്. സെപ്റ്റംബര്‍ 12ന് രാവിലെ 7.15 മുതല്‍ 9.15 വരെയാണ് പരീക്ഷ.
പരീക്ഷയ്‌ക്ക് യോഗ്യതയുള്ളവര്‍ 7191 പേര്‍:ജൂനിയര്‍ ഇന്‍സ്ട്രക്‌റ്റര്‍ അഡ്‌മിഷന്‍ ടിക്കറ്റുകള്‍ ഈ മാസം 26 മുതല്‍ (26/8/ 2023) ഡൗണ്‍ലോഡ് ചെയ്യാം. കാറ്റഗറി നമ്പര്‍ 594/ 2022 കെയര്‍ ടേക്കര്‍ - ക്ലര്‍ക്ക് (മ്യൂസിയം മൃഗശാല വകുപ്പ്) തസ്‌തികയിലേക്ക് അപേക്ഷിച്ചിരിക്കുന്ന 5704 പേര്‍ക്ക് സെപ്റ്റംബര്‍ 18ന് രാവിലെ 7.15 മുതല്‍ 9.15 വരെയാണ് പരീക്ഷ. ഇവര്‍ക്കുള്ള അഡ്‌മിഷന്‍ ടിക്കറ്റുകള്‍ സെപ്റ്റംബര്‍ നാല് മുതല്‍ (04/9/ 2023) ഡൗണ്‍ലോഡ് ചെയ്യാം. കാറ്റഗറി നമ്പര്‍ 007/ 2022 ജൂനിയര്‍ ഇന്‍സ്ട്രക്റ്റര്‍ (ഡ്രാഫ്‌റ്റ്‌സ്‌മാന്‍ മെക്കാനിക്ക്) (Junior Instructor - draftsman mechanic) തസ്‌തികയിലേക്ക് അപേക്ഷിച്ചിട്ടുള്ളവരില്‍ പരീക്ഷ എഴുതാന്‍ യോഗ്യരാണെന്ന് കണ്ടെത്തിയത് 7191 പേരെയാണ്.
സെപ്റ്റംബര്‍ 20ന് രാവിലെ 7.15 മുതല്‍ 9.15 വരെയാണ് പരീക്ഷ. ഇവര്‍ക്കുള്ള അഡ്‌മിഷന്‍ ടിക്കറ്റുകള്‍ അടുത്ത മാസം അഞ്ച് മുതല്‍ (05/9/ 2023) ഡൗണ്‍ലോഡ് ചെയ്യാം. കാറ്റഗറി നമ്പര്‍ 447/ 2022 ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍ തസ്‌തികയിലേക്ക് അപേക്ഷിച്ചിട്ടുള്ളവരില്‍ പരീക്ഷ എഴുതാന്‍ യോഗ്യരായത് 9774 പേരാണ്. സെപ്റ്റംബര്‍ 21ന് രാവിലെ 7.15 മുതല്‍ 9.15 വരെയാണ് പരീക്ഷ. ഇവര്‍ക്കുള്ള അഡ്‌മിഷന്‍ ടിക്കറ്റുകള്‍ സെപ്റ്റംബര്‍ ഏഴ് മുതല്‍ (07/9/2023) ഡൗണ്‍ലോഡ് ചെയ്യാം.