തിരുവനന്തപുരം:സംസ്ഥാനത്ത് വർധിച്ചുവരുന്ന റോഡപകടങ്ങൾ കുറയ്ക്കുന്നതിന്‍റെ ഭാഗമായി റോഡ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളാണ് കേരള പൊലീസ് സ്വീകരിക്കുന്നത്. ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ 17788 പേരുടെ ഡ്രൈവിംഗ് ലൈസൻസുകൾ മോട്ടോർ വാഹനവകുപ്പ് റദ്ദാക്കി.
ട്രാഫിക് നിയമലംഘനം; റദ്ദാക്കിയത് 17788 ഡ്രൈവിംഗ് ലൈസൻസുകൾ - tvm
റോഡ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളാണ് കേരള പൊലീസ് സ്വീകരിക്കുന്നത്
ട്രാഫിക് നിയമലംഘനം: 1778 ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കി
കഴിഞ്ഞ വർഷം കേരളത്തിൽ 40181 റോഡപകട കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഈ കേസുകളിലായി 4303 പേർ വാഹന അപകടങ്ങളിൽ കൊല്ലപ്പെടുകയും 45458 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മരണപ്പെടുന്നവരിലേറെയും ഇരുചക്ര വാഹനയാത്രക്കാരാണ്. 2035 പേരാണ് ഈ വിഭാഗത്തിൽ മരണപ്പെട്ടത്. 18 നും 25 നും ഇടയിൽ പ്രായമുള്ളവരാണ് മരണപ്പെടുന്നവരിൽ ഏറ്റവും കൂടുതൽ.
Last Updated : May 30, 2019, 9:35 PM IST