തിരുവനന്തപുരം:അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ (Adoption Case Kerala) സംഭവത്തില്‍ കുഞ്ഞിനെ തിരികെ എത്തിക്കാന്‍ നടപടി തുടങ്ങി. അനുപമയുടെ കുഞ്ഞിനെ (Adoption Case Kerala) തിരികെയെത്തിക്കാനായി പൊലീസ് സംഘം ആന്ധ്രാപ്രദേശിലേക്ക് (Kerala Police to Andhra) തിരിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് 3 പൊലീസ് ഉദ്യോഗസ്ഥരും ശിശുക്ഷേമസമിതിയിലെ ഒരു ഉദ്യോഗസ്ഥയും അടങ്ങുന്ന സംഘം ആന്ധ്രയിലേക്ക് പോയത്.
നിലവില്‍ അനുപമയുടേത് എന്ന് സംശയിക്കുന്ന കുഞ്ഞിനെ ആന്ധ്ര സ്വദേശികള്‍ക്കാണ് താത്കാലിക ദത്ത് നല്‍കിയത്. ഈ കുഞ്ഞിനെ എത്രയും വേഗം തിരികെ എത്തിക്കാന്‍ സിഡബ്ല്യുസി കഴിഞ്ഞ ദിവസം ശിശുക്ഷേമ സമിതിയോട് നിര്‍ദേശിച്ചത്. 5 ദിവസത്തിനകം കുഞ്ഞിനെ എത്തിക്കണം.