തിരുവനന്തപുരം:സാമൂഹിക വിരുദ്ധര്‍ക്കെതിരെയുള്ള സംസ്ഥാന വ്യാപകമായ പൊലീസ് റെയ്‌ഡില്‍ 14,014 ഗുണ്ടകള്‍ പിടിയിലായതായി പൊലീസ് ആസ്ഥാനം അറിയിച്ചു. 224 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനു മുന്നിലിട്ട സംഭവത്തില്‍ പൊലീസ് കടുത്ത വിമര്‍ശനത്തിനു വിധേയമായതിനു പിന്നാലെയാണ് റെയ്‌ഡ് കണക്കുമായി സംസ്ഥാന പൊലീസ് രംഗത്തു വന്നത്.
ഡിസംബര്‍ 18 മുതല്‍ ജനുവരി 16 വരെയുള്ള കണക്കാണിത്. ഇക്കാലയളവില്‍ 19,376 റെയ്ഡുകള്‍ പൊലീസ് സംസ്ഥാന വ്യാപകമായി നടത്തി. 6305 മൊബൈല്‍ ഫോണുകള്‍ പരിശോധനയ്ക്കായി പിടിച്ചെടുത്തു. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച 62 പേരുടെ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിച്ചു.