തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ഇതിന്‍റെ ഭാഗമായി വിവിധ ഐപിഎസ് ഉദ്യോഗസ്ഥന്മാരെ സ്ഥലം മാറ്റി. തിരുവനന്തപുരത്ത് സിഎച്ച് നാഗരാജു, കൊച്ചിയില്‍ കെഎസ് സേതുരാമന്‍, കോഴിക്കോട് രാജ്‌പാല്‍ മീണ എന്നിവര്‍ കമ്മിഷണറാകും.
പൊലീസിൽ അഴിച്ചുപണി; സ്പർജൻകുമാർ ദക്ഷിണമേഖല ഐജി - പുതിയ തിരുവനന്തപുരം കമ്മീഷണര്‍
സിഎച്ച് നാഗരാജു തിരുവനന്തപുരത്തും കെഎസ് സേതുരാമന്‍ കൊച്ചിയിലും രാജ്‌പാല്‍ മീണ കോഴിക്കോടും കമ്മിഷണര്‍മാരാകും.

ഇതിന് പുറമെ മേഖല ഐജിമാര്‍ക്കും റേഞ്ച് ഡിഐജിമാര്‍ക്കും മാറ്റമുണ്ട്. ജി സ്‌പര്‍ജന്‍ കുമാര്‍ ദക്ഷിണമേഖല ഐജിയും നീരജ് കുമാര്‍ ഗുപ്‌ത ഉത്തരമേഖല ഐജിയുമാകും. എറണാകുളം റേഞ്ച് ഡിഐജി ആയി എ ശ്രീനിവാസനെ നിയമിക്കാനും ഉത്തരവായിട്ടുണ്ട്. പുട്ട വിമലാദിത്യയെ തൃശൂര്‍ റേഞ്ച് ഡിഐജി സ്ഥാനത്ത് നിന്നും മാറ്റിയെങ്കിലും പകരക്കാരന്‍ ആരെന്ന് നിശ്ചയിച്ചിട്ടില്ല.
ഇന്‍റലിജന്‍സ് ഐജിയായി പി പ്രകാശും വിജിലൻസ് ഐജിയായി ഹർഷിത അട്ടല്ലൂരിയും എത്തും. ഇവർക്ക് പുറമേ തുമ്മല വിക്രം സൈബർ ഓപ്പറേഷനിലും ഗോപെഷ് അഗർവാൾ പൊലീസ് അക്കാദമിയിലും എഡിജിപി മാരാകും. എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച എച്ച്. വെങ്കിടേഷ് ബറ്റാലിൻ വിഭാഗത്തിലും ചുമതല വഹിക്കും.