കേരളം

kerala

ETV Bharat / state

ജര്‍മ്മന്‍ യുവതിക്ക് വേണ്ടി രാജവ്യാപക തെരച്ചിലിന് ഒരുങ്ങി കേരള പൊലീസ് - കേരളാ പൊലീസ്

മുഴുവന്‍ സംസ്ഥാനങ്ങളിലെയും പൊലീസ് മേധാവിമാർക്ക് ഡിജിപി ലോക്‌നാഥ് ബെഹ്റ കത്തയച്ചു

Lisa Weise

By

Published : Jul 4, 2019, 10:54 AM IST


തിരുവനന്തപുരം: കാണാതായ ജർമ്മൻ യുവതി ലിസ വെയ്‌സിനായി രാജ്യവ്യാപകമായി തെരച്ചിൽ നടത്താൻ ഒരുങ്ങി കേരളാ പൊലീസ്. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലെയും പൊലീസ് മേധാവിമാർക്ക് ഡിജിപി ലോക്‌നാഥ് ബെഹ്റ കത്തയച്ചു. ലിസയെ കണ്ടെത്തുന്നതിനായി ലുക്കൗട്ട് നോട്ടീസും സർക്കുലറും നേരത്തെ പൊലീസ് പുറത്തിറക്കിയിരുന്നു. ജർമ്മനിയിലുള്ള കുടുംബാംഗങ്ങളിൽ നിന്ന് വിവരം ശേഖരിക്കാനുള്ള നടപടികളും അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്. അമേരിക്കയിലുള്ള മുൻ ഭർത്താവിൽ നിന്നും വിവരങ്ങൾ നേരിട്ട് ശേഖരിക്കാനും അന്വേഷണസംഘം നടപടി തുടങ്ങി. യുവതിയെയും ബ്രിട്ടീഷ് പൗരനായ സുഹൃത്ത് മുഹമ്മദാലിയെയും കണ്ടെത്താന്‍ ഇന്‍റര്‍പോളിന്‍റെ സഹായം തേടാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details