കേരളം

kerala

ETV Bharat / state

കേരള പൊലീസ് രൂപീകരണ ദിനാഘോഷം:15 സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനം ഇന്ന് - cyber crime police station inaguration today

നിലവിൽ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ ,കോഴിക്കോട് എന്നിവിടങ്ങളിലാണ് സൈബർ പൊലീസ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നത്

തിരുവനന്തപുരം  കേരള പൊലീസ്  കേരള പൊലീസ് രൂപീകരണ ദിനാഘോഷം  15 സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനം ഇന്ന്  സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകൾ  മുഖ്യന്ത്രി  പിണറായി വിജയൻ  chief minister  thiruvananthapuram  cyber crime police station  cyber crime police station inaguration  cyber crime police station inaguration today  തിരുവനന്തപുരം
കേരള പൊലീസ് രൂപീകരണ ദിനാഘോഷം:15 സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനം ഇന്ന്

By

Published : Nov 1, 2020, 10:01 AM IST

തിരുവനന്തപുരം: കേരള പൊലീസ് രൂപീകരണ ദിനാഘോഷത്തിന്‍റെ ഭാഗമായി 15 സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകൾ മുഖ്യന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും. സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്നതിന്‍റെ ഭാഗമായാണ് സൈബർ സ്റ്റേഷനുകൾ ആരംഭിക്കുന്നത്. പുതിയ സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകൾ നിലവിൽ വരുന്നതോടെ സംസ്ഥാനത്തെ 19 പോലീസ് ജില്ലകളിലും സൈബർ ക്രൈം പോലീസ് സ്റ്റേഷനുകളാകും. നിലവിൽ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ ,കോഴിക്കോട് എന്നിവിടങ്ങളിലാണ് സൈബർ പൊലീസ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നത്.

രാവിലെ 10 മണിക്ക് സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകൾ മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. രൂപീകരണ ദിനാഘോഷത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തെ രണ്ട് പ്ലാറ്റൂൺ സേനാംഗങ്ങൾ മുഖ്യമന്ത്രിക്ക് ഓൺലൈനിൽ അഭിവാദ്യം അർപ്പിക്കും. 2019 2020 വർഷങ്ങളിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി പ്രഖ്യാപിച്ച പോലീസ് മെഡൽ വിതരണം പൊലീസ് ആസ്ഥാനത്ത് ഡിജിപി ലോക്‌നാഥ് ബെഹ്റയും മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ അതത് യൂണിറ്റുകളിൽ ജില്ലാ പൊലീസ് മേധാവിമാരും വിതരണം ചെയ്യും.

ABOUT THE AUTHOR

...view details