തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഡ്രോണ്‍ ഫോറന്‍സിക് ലാബ് ആരംഭിച്ച് കേരള പൊലീസ്. തിരുവനന്തപുരത്ത് ആരംഭിച്ച പൊലീസ് ഡ്രോണ്‍ ഫോറന്‍സിക് ലാബിന്‍റെയും ഗവേഷണ കേന്ദ്രത്തിന്‍റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഡ്രോണുകള്‍ ഉപയോഗിക്കുന്നത് പൊലീസിനും സുരക്ഷ ഏജന്‍സികള്‍ക്കും വെല്ലുവിളി ഉണ്ടാക്കുന്നുവെന്നും ഇത്തരം വെല്ലുവിളികൾ തരണം ചെയ്യുകയാണ് ഡ്രോൺ ഫോറൻസിക് ലാബിന്‍റെ ലക്ഷ്യമെന്നും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
കേരള പൊലീസിന്‍റെ ഡ്രോണ്‍ ഫോറന്‍സിക് ലാബ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു നിയന്ത്രണം സൈബർ ഡോമിന്
വിവിധതരം ഡ്രോണുകളും അവയുടെ അവശിഷ്ടങ്ങളും വിലയിരുത്തി പശ്ചാത്തല വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായിക്കുന്നതാണ് സൈബര്‍ഡോമിന്‍റെ കീഴില്‍ നിലവില്‍ വന്ന സംവിധാനം. ഡ്രോണിന്‍റെ മെമ്മറി, സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍, സഞ്ചരിച്ച വഴി മുതലായവയും സംവിധാനത്തിലൂടെ മനസിലാക്കാന്‍ കഴിയും. ക്രമസമാധാന പാലനത്തിനും ജനക്കൂട്ട നിയന്ത്രണത്തിനും ആവശ്യമുളള ഡ്രോണുകള്‍ സ്വന്തമായി വികസിപ്പിക്കാനും കേരള പൊലീസ് ഉദ്ദേശിക്കുന്നതായി ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.
Also Read: പി.എസ്.സി റാങ്ക് രീതി; പരിഷ്‌കരണം ആലോചനയിലെന്ന് മുഖ്യമന്ത്രി
പേരൂര്‍ക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്, എ.ഡി.ജി.പി കെ.പത്മകുമാര്‍, സൈബര്‍ഡോം നോഡല്‍ ഓഫിസര്‍ എ.ഡി.ജി.പി മനോജ് എബ്രഹാം, ഡി.ഐ.ജി പി.പ്രകാശ് എന്നിവരും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ഡ്രോണുകളുടെ പ്രദര്‍ശനവും എയര്‍ഷോയും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു.