തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിലെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ(ഇ.ഡി) റെയ്‌ഡിനു പിന്നാലെ കേരള പൊലീസും ഇ.ഡിയും തമ്മില്‍ കൊമ്പു കോര്‍ക്കുന്നു. ബിനീഷ് കോടിയേരിയുടെ ഭാര്യയെയും രണ്ടര വയസുള്ള മകളെയും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന ബന്ധുക്കളുടെ പരാതിയില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് കേരള പൊലീസ് നോട്ടീസ് അയച്ചു.
എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും കേരള പൊലീസും കൊമ്പ് കോര്‍ക്കുന്നു - എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്
ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡില്‍ മാനസിക പീഡനം നടന്നുവെന്ന പരാതി ഫയലില്‍ സ്വീകരിച്ച കേരള പൊലീസ് ഇ.ഡിക്ക് നോട്ടീസയച്ചു
ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്‌ഡ്;ഇ.ഡിക്ക് കേരള പൊലീസിന്‍റെ നോട്ടീസ്
ഇ-മെയില്‍ വഴിയാണ് നോട്ടീസ് നല്‍കിയത്. പൂജപ്പുര പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് മെയിലയച്ചത്. രാവിലെ 11 മണിയോടെ റെയ്‌ഡ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ കന്‍റോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞ് വിശദീകരണം തേടിയിരുന്നു.