കേരളം

kerala

ETV Bharat / state

പ്ലസ് വണ്‍ പരീക്ഷ സെപ്‌റ്റംബര്‍ ആറ് മുതല്‍ 16 വരെ - സ് വണ്‍ പരീക്ഷക്ക് ഇംപ്രൂവ്‌മെൻ്റ്

കൊവിഡിനെ തുടര്‍ന്ന് ക്ലാസുകള്‍ നടത്താന്‍ കഴിയാതെ വന്നതിനാല്‍ തെരഞ്ഞെടുത്ത പാഠഭാഗങ്ങള്‍ അടിസ്ഥാനമാക്കിയാകും പരീക്ഷ.

Plus One exam from September 6 to 16  തിരുവനന്തപുരം  പ്ലസ് വണ്‍ പരീക്ഷ വാർത്ത  സ് വണ്‍ പരീക്ഷക്ക് ഇംപ്രൂവ്‌മെൻ്റ്  Plus One exam
പ്ലസ് വണ്‍ പരീക്ഷ സെപ്‌തംബര്‍ ആറ് മുതല്‍ 16 വരെ

By

Published : May 31, 2021, 8:52 PM IST

തിരുവനന്തപുരം :പ്ലസ് വണ്‍ പരീക്ഷ സെപ്‌റ്റംബര്‍ ആറ് മുതല്‍ 16 വരെ നടത്താന്‍ തീരുമാനം. രാവിലെ 9.40 നാണ് പരീക്ഷ തുടങ്ങുക. കൊവിഡിനെ തുടര്‍ന്ന് ക്ലാസുകള്‍ നടത്താന്‍ കഴിയാതെ വന്നതിനാല്‍ തെരഞ്ഞെടുത്ത പാഠഭാഗങ്ങള്‍ അടിസ്ഥാനമാക്കിയാകും പരീക്ഷ.

Read more: പ്ലസ് വൺ പരീക്ഷകൾ ഓണാവധിയോട് അടുത്ത് നടത്തുമെന്ന് മുഖ്യമന്ത്രി

അതേസമയം പ്ലസ് വണ്‍ പരീക്ഷയ്ക്ക് ഇത്തവണ ഇംപ്രൂവ്‌മെൻ്റ് പരീക്ഷ ഉണ്ടാകില്ല. പ്ലസ് വണ്‍ പരീക്ഷ ഒഴിവാക്കണമെന്ന് നേരത്തേ നിര്‍ദേശം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് വിജ്ഞാപനം പുറത്തിറങ്ങിയത്. ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് പിഴകൂടാതെ ഫീസ് അടയ്ക്കാനുള്ള അവസാന തിയ്യതി ജൂണ്‍ 19 ആണ്‌.

ABOUT THE AUTHOR

...view details