കേരളം

kerala

ETV Bharat / state

Kerala Plans For Sports Economy: കായികരംഗത്തെ നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്താന്‍ 'സ്പോർട്‌സ് ഇക്കണോമി'യുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് - സ്പോർട്‌സ്

Higher Education Department Plans To Implement Sports Economy In Kerala: കായിക വകുപ്പുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുക

Sports Economy  Higher Education Department  Sports For Change  Sports  Sports Economy In Kerala  കായികരംഗത്തെ നിക്ഷേപ സാധ്യതകൾ  സ്പോർട്‌സ് ഇക്കണോമി  കായിക വകുപ്പ്  സ്പോർട്‌സ് ഫോർ ചേഞ്ച്  സ്പോർട്‌സ്  മന്ത്രി വി അബ്‌ദുറഹിമാൻ
Kerala Plans For Sports Economy

By ETV Bharat Kerala Team

Published : Sep 20, 2023, 11:05 PM IST

തിരുവനന്തപുരം:ലോകത്ത് പല രാജ്യങ്ങളിലും പ്രാവർത്തികമായി കഴിഞ്ഞ സ്പോർട്‌സ് ഇക്കണോമി (Sports Economy) എന്ന ആശയം സംസ്ഥാനത്തും നടപ്പിലാക്കാനൊരുങ്ങി ഉന്നത വിദ്യാഭ്യാസ വകുപ്പ് (Higher Education Department). ഉന്നതവിദ്യാഭ്യാസ വകുപ്പിന്‌ കീഴിലുള്ള സർവകലാശാലകളുടെയും കോളജുകളുടെയും പങ്കാളിത്തത്തോടെ കായിക വകുപ്പുമായി (Sports Department) ചേർന്നാണ് പദ്ധതി നടപ്പിലാക്കുക. 'സ്പോർട്‌സ് ഫോർ ചേഞ്ച്' (Sports For Change) എന്ന ആശയത്തിലൂന്നിയാണ് പദ്ധതിയുടെ ആവിഷ്‌കാരം.

പദ്ധതി ഇങ്ങനെ: പദ്ധതിയുടെ പ്രാഥമിക നടപടികൾക്ക് 2024 ജനുവരിയിൽ തിരുവനന്തപുരം സ്പോർട്‌സ് ഹബ്ബിൽ തുടക്കം കുറിക്കും. രാജ്യത്ത് ആദ്യമായാവും ഇത്തരമൊരു സംരംഭമെന്നും കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹിമാനുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

സംസ്ഥാനത്തിന്‍റെ കായികരംഗത്തെ നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി സ്പോര്‍ട്‌സ് ഇക്കോണമി മിഷൻ നടപ്പാക്കുമെന്ന്‌ കായിക മന്ത്രി വി അബ്‌ദുറഹിമാൻ കഴിഞ്ഞവർഷം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തിന്‍റെ കായിക നയത്തിൽ സ്പോർട്‌സ് ഇക്കോണമി മിഷന് പ്രാധാന്യവും നൽകുമെന്നും കായിക രംഗത്തെ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതു നടപ്പാക്കുകയെന്നാണ് മന്ത്രി പറഞ്ഞിരുന്നത്.

Also Read: 'നാലുവര്‍ഷ ബിരുദ കോഴ്‌സ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ദുരന്തമാകും'; കൂടിയാലോചനകളില്ലാതെ നടപ്പിലാക്കാന്‍ ശ്രമമെന്ന് വിഡി സതീശൻ

ഇനി ഭിന്നശേഷി സൗഹൃദമാകും: കലാലയങ്ങളെ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്‍റെ ഭാഗമായും ഉന്നത വിദ്യാഭ്യാസ വകുപ്പ് വിവിധ പദ്ധതികൾ ആവിഷ്‌കരിക്കാനൊരുങ്ങുകയാണ്. ഇതിന്‍റെ തുടക്കമെന്നോണം സംവരണ സീറ്റുകൾക്ക് പുറമെ അധിക സീറ്റുകൾ അനുവദിച്ച് ഉത്തരവായിരുന്നു. അതായത് എല്ലാ ബിരുദ കോഴ്‌സുകളിലും പരമാവധി മൂന്ന് സീറ്റ് വീതവും ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ ഒരു സീറ്റുമാണ് നിലവില്‍ അനുവദിച്ചിരിക്കുന്നത്.

മാത്രമല്ല ഓട്ടിസം, ഇന്‍റലക്‌ച്വൽ ഡിസബിലിറ്റി, സ്‌പെസിഫിക് ലേണിംഗ് ഡിസബിലിറ്റി, മെന്‍റൽ ഇൽനസ് എന്നീ ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർക്ക് തുല്യതയും പ്രാപ്‌തിയും ഉറപ്പുവരുത്തുന്നതിനും നടപടികള്‍ ഉണ്ടാവണം എന്ന ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശയിന്മേലായിരുന്നു ഈ പുതിയ നടപടി. ഇതോടെ ഈ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് അവർക്ക് താത്‌പര്യമുള്ള കോഴ്‌സ്‌ താത്‌പര്യമുള്ള കോളജുകളിൽ പഠിക്കാനുള്ള സാഹചര്യമുണ്ടാകും. കൂടാതെ ഈ വർഷം മുതൽ തന്നെ സീറ്റുകളും അനുവദിക്കും.

ആലോചനയില്‍ നിരവധി പദ്ധതികള്‍: ഇത് സംബന്ധിച്ച് എല്ലാ സർവകലാശാലകൾക്കും സർക്കാർ എയ്‌ഡഡ് കോളജുകൾക്കും ഓട്ടണോമസ് കോളജുകൾക്കും വകുപ്പ് നിർദേശം നൽകിയിരുന്നു. സീറ്റ് വർധിപ്പിക്കുന്നതിന് പുറമേ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പരസഹായം കൂടാതെ പരീക്ഷകള്‍ എഴുതുന്നതിന് ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പ്രത്യേക പരീക്ഷ മൂല്യനിര്‍ണയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള പദ്ധതികളും സർക്കാരിന്‍റെ ആലോചനയിലുണ്ട്.

Also Read: കായിക പ്രതിഭകള്‍ക്ക് ഇരട്ടി മധുരം; പഞ്ചായത്ത് തലത്തില്‍ സൗജന്യ പരിശീലന പദ്ധതി മുന്നോട്ടു വച്ച് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍

ABOUT THE AUTHOR

...view details