തിരുവനന്തപുരം: വീണ്ടുമൊരു കേരളപ്പിറവി ദിനം കൂടി വന്നെത്തുമ്പോൾ പതിവിന് വിപരീതമാണ് കാര്യങ്ങൾ. കൊവിഡ് ആശങ്കകൾക്കിടെ ഈ ആഘോഷദിനത്തിൽ ഇത്തവണ പ്രാർഥനകൾ മാത്രമാണ് മലയാളികൾക്ക്. മഹാമാരി തീർത്ത പ്രതിസന്ധികളുടെ അലയൊലികളിലാണ് സംസ്ഥാനം.
ഐക്യകേരളത്തിന് ഇന്ന് 64-ാം പിറന്നാൾ - കേരളപ്പിറവി ആശംസകൾ
കേരള സംസ്ഥാനം ഔദ്യോഗികമായി നിലവിൽ വന്നിട്ട് ഇന്നേക്ക് 64 വർഷം. 1956ലായിരുന്നു സംസ്ഥാന രൂപീകരണം. കൊവിഡ് വ്യാപനത്തിനിടെ പ്രതിസന്ധികളിൽ നിന്നും കരകയറാനുള്ള കരുത്താണ് മലയാളികൾക്ക് ഈ കേരളപ്പിറവി ദിനം
![ഐക്യകേരളത്തിന് ഇന്ന് 64-ാം പിറന്നാൾ Kerala Piravi 2020 narendra modi wishes kerala Kerala Piravi narendra modi wishes kerala Kerala Piravi 2020 malayalam day 2020 കേരളപ്പിറവി 2020 കേരളം 64 പിറന്നാൾ കേരളപ്പിറവി ദിനം കേരളപ്പിറവി ആശംസകൾ കേരളപ്പിറവി മോദി ആശംസകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9386644-thumbnail-3x2-kerala.jpeg)
64-ാം പിറന്നാൾ
സംസ്ഥാന രൂപീകരണത്തിന് ഇന്നേക്ക് 64 വയസ് തികയുമ്പോൾ പ്രധാനമന്ത്രി നരേന്ദമോദി തന്‍റെ ആശംസകൾ ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ത്യയുടെ വളർച്ചയ്ക്ക് ശാശ്വതമായ സംഭാവനകൾ നൽകിയ കേരളത്തിലെ ജനങ്ങൾക്ക് ആശംസകൾ നേരുന്നതായും സംസ്ഥാനത്തിന്‍റെ പുരോഗതിക്കായി പ്രാർഥിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.