തിരുവനന്തപുരം:കേന്ദ്ര സർക്കാരിന്‍റെ സ്വകാര്യവൽക്കരണ നീക്കത്തെ തുടർന്ന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പുനഃസംഘടിപ്പിച്ച കോട്ടയം വെള്ളൂരിലെ കേരള പേപ്പർ പ്രൊഡക്റ്റ്സ് ജനുവരിയിൽ തുറന്നു പ്രവർത്തനം ആരംഭിക്കും. ട്രേഡ് യൂണിയൻ നേതാക്കളുമായി വ്യവസായ മന്ത്രി പി രാജീവ് ഇന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം. കേന്ദ്രസർക്കാരിൽ നിന്ന് സംസ്ഥാനം സ്ഥാപനം ഏറ്റെടുക്കുമ്പോൾ മുഴുവൻ ബാധ്യതകളും തീർത്തിരുന്നു.
ALSO READ:2014ൽ ആണ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതെന്ന് കങ്കണ; രാജ്യദ്രോഹമെന്ന് വരുൺ ഗാന്ധി
നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ സമർപ്പിച്ച റസല്യൂഷൻ പ്ലാൻ പ്രകാരം തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകുന്നതിനുൾപ്പെടെയുള്ള 145.60 കോടി രൂപയുടെ ബാധ്യത തീർത്താണ് കേരളം എച്ച്.എൻ.എൽ ഏറ്റെടുത്തത്. ഘട്ടം ഘട്ടമായി സ്ഥാപനത്തിന്‍റെ ആവശ്യങ്ങൾ കൂടി പരിഗണിച്ചായിരിക്കും തൊഴിലാളികളെ നിയമിക്കുക. തൊഴിലാളികളുടെ നൈപുണി കൂടി കണക്കിലെടുത്ത് ആവശ്യമായ മേഖലകളിൽ എച്ച്.എൻ.എല്ലിലെ തൊഴിലാളികൾക്ക് മുൻഗണന നൽകും.