തിരുവനന്തപുരം :ജനകീയ പ്രശ്‌നങ്ങളിൽ ഇടപെടുന്നതിനുപകരം കേരളത്തിലെ പ്രതിപക്ഷം ഗ്രൂപ്പുകളിച്ചും കാലുവാരിയും ദുർബലപ്പെടുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. കേന്ദ്ര ഭരണത്തിനെതിരെ ചെറുവിരലനക്കാതെ നേതാക്കന്മാർ ഗൃഹസന്ദർശനം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
അപകടകരമായ സാഹചര്യമാണ് രാജ്യത്തുള്ളത്. ബി.ജെ.പിയുടെ വർഗീയ നയങ്ങൾക്കും കോർപ്പറേറ്റ്‌വത്‌കരണത്തിനുമെതിരെ ജനങ്ങളെ അണിനിരത്തി സമരം ചെയ്യേണ്ട സാഹചര്യത്തിൽ അതൊന്നും പ്രതിപക്ഷത്തിന് പ്രശ്നമായി തോന്നുന്നില്ല.