കേരളം

kerala

ETV Bharat / state

സ്വർണക്കടത്ത് കേസിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം - kerala cm

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്കും സർക്കാരിന്‍റെ അഴിമതികളും സിബിഐ അന്വേഷിക്കണമെന്നും, മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് സ്‌പീക് അപ് കേരള ക്യാമ്പെയിനിന്‍റെ ഭാഗമായി സത്യഗ്രഹം നടത്തി.

സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം  രമേശ് ചെന്നിത്തല  പ്രതിപക്ഷ നേതാവ്  സിബിഐ അന്വേഷണം  കൺസൾട്ടൻസി കരാർ  ചീഫ് സെക്രട്ടറി  സ്‌പീക് അപ്  യുഡിഎഫ്  കന്‍റോൺമെന്‍റ് ഹൗസ്  സേവ് കേരള സ്‌പീക് അപ് ക്യാമ്പെയിൻ  Kerala opposition  gold smuggling case  ramesh chennithala  opposition leader  kerala cm  speak up campign
സ്വർണക്കടത്ത് കേസിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

By

Published : Aug 3, 2020, 10:55 AM IST

Updated : Aug 3, 2020, 11:55 AM IST

തിരുവനന്തപുരം: സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. സ്വർണക്കടത്തിലൂടെ സർക്കാർ കേരളത്തിന്‍റെ അഭിമാനം തകർത്തുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരൊക്കെ സ്വർണക്കടത്തുകാരുമായി ഇടപെട്ടുവെന്ന് സിബിഐ അന്വേഷണത്തിലൂടെ പുറത്തുവരൂ. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ നിലവിലെ അന്വേഷണം തൃപ്തികരമല്ല.

സ്‌പീക് അപ് കേരള ക്യാമ്പെയിനിന്‍റെ ഭാഗമായി യുഡിഎഫ് നടത്തിയ സത്യഗ്രഹത്തിൽ രമേശ് ചെന്നിത്തല സംസാരിക്കുന്നു

മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്ക് സഹായിച്ച കമ്പനിയ്ക്ക് കൺസൾട്ടൻസി കരാർ നൽകാൻ തയ്യാറായ ആളാണ് ചീഫ് സെക്രട്ടറി. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നിരവധി പേർ സ്വർണക്കടത്തിൽ ഇടപെട്ടിട്ടുണ്ടെന്നാണ് വിവരം. ട്രഷറികളിലും വലിയ തട്ടിപ്പാണ് നടക്കുന്നത്. സിപിഎം നേതൃത്വത്തിലുള്ള സംഘടനകളിൽ ഉൾപ്പെട്ടവരാണ് കൊള്ളയ്ക്ക് പിന്നിലെന്നും ഇതൊന്നും അറിയാത്ത ധനമന്ത്രി രാജിവക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്കും സർക്കാരിന്‍റെ അഴിമതികളും സിബിഐ അന്വേഷിക്കണമെന്നും, മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് നടത്തുന്ന സ്‌പീക് അപ് കേരള ക്യാമ്പയിനിന്‍റെ ഭാഗമായി നടന്ന സത്യഗ്രഹത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കന്‍റോൺമെന്‍റ് ഹൗസിൽ നടന്ന സത്യഗ്രഹം എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് വീഡിയോ കോൺഫറൻസിലൂടെ ഉദ്‌ഘാടനം ചെയ്തു.

മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്തിൽ ഉൾപ്പെട്ടത് ഗുരുതരമാണെന്ന് മുകൾ വാസ്‌നിക് പറഞ്ഞു. പിണറായി വിജയൻ നരേന്ദ്ര മോദിയെ പോലെയാണ് പെരുമാറുന്നത്. എതിർശബ്ദങ്ങളെ നിശബ്‌ദനാക്കാനാണ് ശ്രമം. മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതിപക്ഷ എംപിമാർ, എംഎൽഎമാർ, യുഡിഎഫ് കൺവീനർ ബെന്നി ബെഹ്‌ന്നാന്‍ വിവിധ ഘടകക്ഷി നേതാക്കൾ എന്നിവർ വീഡിയോ കോൺഫറൻസിലൂടെ സത്യാഗ്രഹ സമരത്തിൽ പങ്കെടുത്തു. ബുധനാഴ്ചയാണ് സർക്കാരിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിപക്ഷം സേവ് കേരള സ്‌പീക് അപ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

Last Updated : Aug 3, 2020, 11:55 AM IST

ABOUT THE AUTHOR

...view details