കേരളം

kerala

ETV Bharat / state

Kerala Omicron : സംസ്ഥാനത്ത് 5 പേർക്കുകൂടി ഒമിക്രോണ്‍ ; ആകെ രോഗബാധിതര്‍ 29 - കേരളം ഒമിക്രോണ്‍ കണക്ക്

ഒമിക്രോണ്‍ സ്ഥിരീകരിച്ചത് കൊച്ചി വിമാനത്താവളത്തിലെത്തിയ 4 പേര്‍ക്കും കോഴിക്കോട് സ്വദേശിയായ ഒരാള്‍ക്കും

kerala omicron updates  covid news kerala  സംസ്ഥാനത്ത് കൂടുതൽ പേർക്ക് ഒമിക്രോണ്‍  കേരളം ഒമിക്രോണ്‍ കണക്ക്
ഒമിക്രോണ്‍

By

Published : Dec 23, 2021, 4:13 PM IST

Updated : Dec 23, 2021, 4:58 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് 5 പേർക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. കൊച്ചി വിമാനത്താവളത്തിലെത്തിയ 4 പേര്‍ക്കും കോഴിക്കോട് സ്വദേശിയായ ഒരാള്‍ക്കുമാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നുമെത്തിയ രണ്ടുപേര്‍ക്കും (28, 24) അല്‍ബേനിയയില്‍ നിന്നുമെത്തിയ ഒരാള്‍ക്കും (35) നൈജീരിയയില്‍ നിന്നുമെത്തിയ പത്തനംതിട്ട സ്വദേശിയ്ക്കുമാണ് (40) എറണാകുളത്ത് എത്തിയവരില്‍ രോഗം.

യുകെയില്‍ നിന്നും എറണാകുളത്തെത്തിയ 28 വയസുകാരന്‍ കോട്ടയം സ്വദേശിയാണ്. കോഴിക്കോട് ഒമിക്രോണ്‍ സ്ഥിരീകരിച്ചയാള്‍ (21) ബെംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് എത്തിയതാണ്. സംസ്ഥാനത്ത് ഇതുവരെ ആകെ 29 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 17 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 10 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

എറണാകുളത്ത് ഒമിക്രോണ്‍ സ്ഥീരീകരിച്ചവര്‍ ഡിസംബര്‍ 15, 19, 20 തിയ്യതികളിലാണ് എത്തിയത്. പത്തനംതിട്ട സ്വദേശി ഡിസംബര്‍ 14നാണ് നൈജീരിയയില്‍ നിന്നും എറണാകുളത്തെത്തിയത്. ഹോം ക്വാറന്റൈനിലായ ഇദ്ദേഹത്തിന് 18നാണ് കൊവിഡ് സ്ഥിരീകരിച്ചത്. അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളും സമ്പര്‍ക്കപട്ടികയിലുണ്ട്.

ALSO READ സഞ്ചാരികളെ പിന്തുടർന്ന് കാണ്ടാമൃഗം; മാനസ് ദേശീയോദ്യാനത്തിലെ വീഡിയോ വൈറൽ

കോഴിക്കാട്ട് രോഗം സ്ഥിരീകരിച്ചയാള്‍ ഡിസംബര്‍ 17ന് ബെംഗളൂരു എയര്‍പോര്‍ട്ടില്‍ ഇറങ്ങിയശേഷം 19ന് കോഴിക്കോട് എത്തുകയായിരുന്നു. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ചു.

അതിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. എല്ലാവരും ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരുന്നു.

ALSO READ ലുധിയാന ജില്ല കോടതി സമുച്ചയത്തിൽ സ്‌ഫോടനം: രണ്ട് മരണം

Last Updated : Dec 23, 2021, 4:58 PM IST

ABOUT THE AUTHOR

...view details