കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ രോഗബാധിതർ 480 ആയി - കേരളം ഒമിക്രോണ്‍ ആശങ്ക

42 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 5 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്.

kerala omicron update  covid latest news  സംസ്ഥാനത്തെ കൊവിഡ് കണക്ക്  കേരളം ഒമിക്രോണ്‍ ആശങ്ക  വിദേശത്ത് നിന്നെത്തിവർക്ക് ഒമിക്രോണ്‍
ഒമിക്രോണ്‍

By

Published : Jan 13, 2022, 3:56 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. 42 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 5 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. ഒമ്പത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്.

ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥീരികരിച്ചവരുടെ എണ്ണം 480 ആയി. ആലപ്പുഴ 12, തൃശൂര്‍ 10, പത്തനംതിട്ട 8, എറണാകുളം 7, കൊല്ലം 6, മലപ്പുറം 6, കോഴിക്കോട് 5, പാലക്കാട് 2, കാസര്‍ഗോഡ് 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗബാധ.

ആലപ്പുഴ യുഎഇ 5, തുര്‍ക്കി 1, തൃശൂര്‍ യുഎഇ 4, ഖത്തര്‍ 3, പത്തനംതിട്ട യുഎഇ 3, യുഎസ്എ 2, സൗദി അറേബ്യ 1, ഖത്തര്‍ 1, ഖസാക്കിസ്ഥാന്‍ 1, എറണാകുളം യുഎഇ 5, ഉക്രൈന്‍ 1, ജര്‍മനി 1, കൊല്ലം യുഎഇ 2, ഖത്തര്‍ 1, മലപ്പുറം യുഎഇ 5, ഖത്തര്‍ 1, കോഴിക്കോട് യുഎഇ 5, പാലക്കാട് യുഎഇ 1, ഇസ്രേയല്‍ 1, കാസര്‍ഗോഡ് യുഎഇ 2, കണ്ണൂര്‍ യുഎഇ എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിൽ നിന്ന് ജില്ലകളിലെത്തിയവരുടെ കണക്ക്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 6 പേരാണുള്ളത്

ALSO READ Kerala Covid: തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം രൂക്ഷം; 18 ആക്‌ടീവ് ക്ലസ്‌റ്ററുകള്‍

ABOUT THE AUTHOR

...view details