തിരുവനന്തപുരം:എറണാകുളത്ത് ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ച കോംഗോയില്‍ നിന്നും വന്നയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. വിപുലമായ സമ്പര്‍ക്ക പട്ടികയുള്ള ഇയാളുടെ പ്രാഥമിക പട്ടികയിലുള്ളവര്‍ നെഗറ്റീവായത് ആശ്വാസം നല്‍കുന്നതാണ്. ഏറ്റവും അടുത്ത സമ്പര്‍ക്കത്തിലുള്ളവരുടെ ഫലമാണ് പുറത്തു വന്നത്.
ഒരാള്‍ സഹോദരനും മറ്റേയാള്‍ എയര്‍പോര്‍ട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയയാളുമാണ്. ഏഴ് ദിവസം വരെ ഇവര്‍ കര്‍ശന നിരീക്ഷണത്തിലായിരിക്കും. ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കും.