തിരുവനന്തപുരം: സംസ്ഥാനത്ത് 17 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 345 ആയി ഉയര്‍ന്നു. തിങ്കളാഴ്ചയാണ് 17 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. എറണാകുളം (8), പാലക്കാട് (2), തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഒരോരുത്തരിലുമാണ് രോഗം സ്ഥിരീകരിച്ചത്.
Kerala Omicron cases; സംസ്ഥാനത്ത് 17 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു - സംസ്ഥാനത്തെ ഒമിക്രോണ്‍ രോഗികള്‍
സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 345 ആയി ഉയര്‍ന്നു. എറണാകുളം (8), പാലക്കാട് (2), തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഒരോരുത്തരിലുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതില്‍ 13 പേര്‍ ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും നാല് പേര്‍ ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. ഒമ്പത് രോഗികൾ യുഎഇയിൽ നിന്ന് വന്നപ്പോൾ ബാക്കിയുള്ളവർ ഖത്തർ, പോളണ്ട്, യു.കെ, യു.എസ് എന്നിവിടങ്ങളിൽ നിന്ന് വന്നവരാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ച 231 പേർ അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നിന്നും 78 പേർ ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നും വന്നവരാണ്. ആകെ 34 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
Also Read: Kerala Covid Restrictions | ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമാക്കും, സ്‌കൂളുകള്‍ അടയ്‌ക്കില്ല