തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പിന്‍റെ പുതിയ വെബ് പോർട്ടൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉദ്‌ഘാടനം ചെയ്‌തു. ആരോഗ്യവകുപ്പിന്‍റെ സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കേരള ആരോഗ്യ വെബ് പോര്‍ട്ടല്‍. https://health.kerala.gov.in എന്ന വിലാസത്തിലാണ് പുതിയ വെബ്സൈറ്റ്. കേരളത്തിന്‍റെ ആരോഗ്യപ്രശ്‌നങ്ങളും പരിഹാര മാര്‍ഗങ്ങളുമെല്ലാം ഇതിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. ആശയവിനിമയം നടത്താനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.
സംസ്ഥാന ആരോഗ്യവകുപ്പിന് പുതിയ വെബ് പോർട്ടൽ - കൊവിഡ് 19
കേരളത്തിന്‍റെ ആരോഗ്യപ്രശ്‌നങ്ങളും പരിഹാര മാര്‍ഗങ്ങളുമെല്ലാം ഇതിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. ആശയവിനിമയം നടത്താനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.
സംസ്ഥാന ആരോഗ്യവകുപ്പിന് പുതിയ വെബ് പോർട്ടൽ
ആരോഗ്യവകുപ്പുമായി എല്ലാവർക്കും സംവദിക്കാനുള്ള ഓണ്‍ലൈന്‍ വേദിയായാണ് കേരള ആരോഗ്യപോര്‍ട്ടല്‍ ആരംഭിച്ചിരിക്കുന്നത്. കൊവിഡ് 19 വിവരങ്ങളും പോര്‍ട്ടലിൽ ലഭ്യമാണ്. പൊതുവായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും ആരോഗ്യവകുപ്പില്‍ നിന്നും അവരുടെ ആവശ്യങ്ങള്‍ പരിഹരിക്കാനും ആരോഗ്യമിത്ര ചാറ്റ് ബോട്ട് എന്ന സംവിധാനം സഹായകമാണ്.