തിരുവനന്തപുരം: സംസ്ഥാനത്തെ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു. കേരള എഞ്ചിനീയറിങ് ആര്‍ക്കിടെക്‌ചര്‍ മെഡിക്കല്‍ പ്രവേശന പരീക്ഷ(KEAM) ജൂലൈ 16ന് നടക്കും. രാവിലെയും ഉച്ചയ്ക്കുമാണ് പരീക്ഷ. പരീക്ഷയ്‌ക്ക് രജിസ്റ്റര്‍ ചെയ്‌ത വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാന്‍ അവസരമുണ്ടാകും. മൂന്നും അഞ്ചും വര്‍ഷ എല്‍എല്‍ബി പരീക്ഷകള്‍ ജൂണ്‍ 13, 14 തീയതികളില്‍ നടക്കും. എംബിഎ പരീക്ഷ ജൂണ്‍ 21നും എംസിഎ പരീക്ഷ ജൂലൈ നാലിനും ആരംഭിക്കും. മൂന്ന് പരീക്ഷകളും ഓണ്‍ലൈനായാണ് നടക്കുക.
സംസ്ഥാനത്തെ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു - എംബിഎ പരീക്ഷ
സ്‌കൂളുകളില്‍ ജൂണ്‍ ഒന്നിന് തന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും.
സംസ്ഥാനത്തെ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു
പോളിടെക്‌നിക് വിദ്യാര്‍ഥികള്‍ എഞ്ചിനീയറിങ് ലാറ്ററല്‍ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ ഒഴിവാക്കി. മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പോളിടെക്‌നിക് അവസാന വര്‍ഷ പരീക്ഷ ജൂണ്‍ ആദ്യ വാരം നടക്കും. വിദ്യാര്‍ഥികള്‍ക്ക് വീടിനടുത്തുള്ള കോളജില്‍ പരീക്ഷ എഴുതാം. സ്‌കൂളുകളില്‍ ജൂണ്‍ ഒന്നിന് തന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും.