തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നലെ 300 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. (yester day 300 covid cases ) ഇതോടെ കേരളത്തിലെ ആകെ ആക്ടീവ് കൊവിഡ് കേസുകള്‍ 2341 ആയി ഉയര്‍ന്നു. കൂടാതെ മൂന്നു കൊവിഡ് മരണവും(three covid death ) സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 2669 ആണ്. (Now active covid cases hiked to 2341)
കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രത കര്‍ശനമാക്കിയിരിക്കുകയാണ്. കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് മുന്‍കരുതല്‍ നടപടികള്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി കൂടുതല്‍ പരിശോധന നടത്താന്‍ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.
പണം അനുവദിക്കണമെന്ന് കേരളം:ആരോഗ്യവകുപ്പിനുള്ള കേന്ദ്ര വിഹിതം ഉടൻ അനുവദിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ് കേന്ദ്ര ആരോഗ്യ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്‍റീവ്, സൗജന്യ പരിശോധനകള്‍, സൗജന്യ ചികിത്സകള്‍, എന്‍എച്ച്എം മുഖേന നിയമിക്കപ്പെട്ട ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം, ബയോമെഡിക്കല്‍ മാനേജ്മെന്‍റ്, കനിവ് 108 ആംബുലന്‍സ് തുടങ്ങിയയെല്ലാം കേന്ദ്ര ഫണ്ട് ലഭിക്കാത്തത് മൂലം സംസ്ഥാന വിഹിതം ഉപയോഗിച്ചാണ് നടത്തുന്നത്. ഇതുകൂടാതെ ബേണ്‍സ് യൂണിറ്റുകള്‍, സ്‌കില്‍ സെന്റര്‍, ട്രോമകെയര്‍, മാനസികാരോഗ്യ പരിപാടി, മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് യൂണിറ്റ്, ഫാര്‍മസി അപ്ഗ്രഡേഷന്‍, ടെറിഷ്യറി കാന്‍സര്‍ കെയര്‍ സെന്‍റർ, പാരമെഡിക്കല്‍ എഡ്യൂക്കേഷന്‍ എന്നീ വിഭാഗങ്ങളിലായി 30 കോടിയോളം രൂപ കുടിശികയുണ്ട്. കൊവിഡ് അവലോകന യോഗത്തിലാണ് മന്ത്രി വീണ ജോര്‍ജ് കേന്ദ്ര ആരോഗ്യ മന്ത്രിയോട് ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്.
Also read: കേരളത്തിലെ കൊവിഡ് കേസുകളിലെ വര്‍ധന : ചെക്ക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി കര്‍ണാടക