തിരുവനന്തപുരം:ഡോ. വി.പി.ജോയി വിരമിക്കുന്ന ഒഴിവില്‍ സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വി.വേണുവിനെ നിയമിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഫയര്‍ ഫോഴ്‌സ് ഡിജിപി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബാണ് പുതിയ സംസ്ഥാന പൊലീസ് മേധാവി. ഡോ.വി.പി ജോയി ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് ജൂണ്‍ 30നും അനില്‍കാന്ത് പൊലീസ് മേധാവി സ്ഥാനത്തു നിന്നും ജൂണ്‍ 30നും വിരമിക്കും.
ഡോ വി വേണു ചീഫ് സെക്രട്ടറി, ഡോ ഷെയ്‌ഖ് ദർവേഷ് സാഹിബ് ഡിജിപി - പുതിയ ഡിജിപി
ഡോ.വി.വേണുവും ഡോ.ഷെയ്ക്ക് ദര്‍വേസ് സാഹിബും 1990 ബാച്ച് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരാണ്. ഡോ.വേണു കോഴിക്കോട് സ്വദേശിയും ഡോ.ഷെയ്ക്ക് ദര്‍വേസ് സാഹിബ് ആന്ധ്ര സ്വദേശിയുമാണ്. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
ഡോ.വി.വേണുവും ഡോ.ഷെയ്ക്ക് ദര്‍വേസ് സാഹിബും 1990 ബാച്ച് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരാണ്. ഡോ.വേണു കോഴിക്കോട് സ്വദേശിയും ഡോ.ഷെയ്ക്ക് ദര്‍വേസ് സാഹിബ് ആന്ധ്ര സ്വദേശിയുമാണ്. നെടുമങ്ങാട് എഎസ്‌പിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഡോ.ഷെയ്ക്ക് ദര്‍വേസ് സാഹിബ് കേരള പൊലീസില്‍ നിയമവും ചട്ടവും മാത്രം നോക്കി തീരുമാനമെടുക്കുന്ന സത്യസന്ധനായ ഉദ്യോഗസ്ഥന്‍ എന്നു പേരെടുത്ത ആളാണ്.
പാലാ സബ്‌കലക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഡോ.വി.വേണു ടൂറിസം വകുപ്പ് സെക്രട്ടറിയായിരിക്കേ വിനോദ സഞ്ചാര മേഖലയില്‍ പിപിപി മോഡലും ഉത്തരവാദിത്ത ടൂറിസവും നടപ്പാക്കിയ ഉദ്യോഗസ്ഥനാണ്. പ്രളയ പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നടപ്പാക്കിയ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് തലവനായി സര്‍ക്കാര്‍ നിയമിച്ചതും ഡോ.വേണുവിനെയായിരുന്നു. തദ്ദേശ ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് വേണുവിന്‍റെ ഭാര്യ.