തിരുവനന്തപുരം:അമ്മയറിയാതെ കുഞ്ഞിനെ (Kerala new-born missing case) ശിശുക്ഷേമസമിതിയില്‍ ഏല്‍പ്പിച്ച സംഭവത്തില്‍ കേസെടുത്ത് ബാലാവകാശ കമ്മിഷന്‍. കമ്മിഷന്‍ കക്ഷികള്‍ക്ക് വിശദീകരണം ചോദിച്ച് നോട്ടിസും നല്‍കി.
പേരൂര്‍ക്കട പൊലീസ്, സിറ്റി പൊലീസ് കമ്മിഷണര്‍, ഡിജിപി, ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍, സിഡബ്ല്യൂസി ചെയര്‍പേഴ്‌സണ്‍ സുനന്ദ, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവര്‍ക്കാണ് നോട്ടിസ് നല്‍കിയത്. ഒക്ടോബര്‍ 30നകം വിശദീകരണം നല്‍കണമെന്നാണ് നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബാലാവകാശ കമ്മിഷന്‍ അംഗം ഫിലിപ്പ് പാറക്കാട്ടിലാണ് കേസെടുത്തതും നോട്ടിസ് നല്‍കിയതും.