കേരളം

kerala

ETV Bharat / state

ഗവർണർ ഒപ്പിടാത്ത ബില്ലുകൾ; വിശദീകരണം നൽകാൻ മന്ത്രിമാർ ഇന്ന് രാജ്ഭവനിലെത്തും - മന്ത്രിമാരുടെയും ഗവർണറുടെയും കൂടിക്കാഴ്‌ച

രാജ്ഭവനിൽ മന്ത്രിമാരും ഗവർണറും തമ്മിൽ കൂടിക്കാഴ്‌ച നടത്തും. നാല് മന്ത്രിമാരാണ് വിശദീകരണം നൽകാൻ എത്തുന്നത്. അത്താഴവിരുന്നിലും പങ്കെടുക്കും.

kerala ministers  governor arif muhammad khan  governor arif muhammad khan and ministers meeting  kerala pending bills  ministers and governor meeting  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  കേരള ഗവർണർ  ഗവർണറും മന്ത്രിമാരും തമ്മിൽ ചർച്ച  ഗവർണർ ഒപ്പിടാത്ത ബില്ലുകൾ  മന്ത്രിമാരുടെയും ഗവർണറുടെയും കൂടിക്കാഴ്‌ച
ഗവർണർ

By

Published : Feb 23, 2023, 8:46 AM IST

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടാത്ത ബില്ലുകളിൽ നേരിട്ടെത്തി വിശദീകരണം നൽകാൻ മന്ത്രിമാർ ഇന്ന് രാജ്ഭവനിലെത്തും. മന്ത്രിമാരായ പി രാജീവ്, ആ‌ർ ബിന്ദു, വി എൻ വാസവൻ, ജെ ചിഞ്ചുറാണി എന്നിവരാണ് ഇന്ന് രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്‌ച നടത്തുന്നത്. രാത്രി 8 മണിക്കാണ് ചർച്ച.

നിയമസഭ പാസാക്കിയ 8 ബില്ലുകളിലും മന്ത്രിമാർ ഗവർണർക്ക് വിശദീകരണം നൽകും. നാളെ വൈകിട്ട് ഗവർണർ ഡൽഹിയിലേക്ക് മടങ്ങും. എന്നാൽ ലോകായുക്ത, സർവകലാശാല ഭേദഗതി ബില്ലുകളിൽ മന്ത്രിമാർ നേരിട്ടെത്തി വിശദീകരണം നൽകിയാലും ഗവർണർ ഒപ്പിടാനുള്ള സാധ്യത വളരെ കുറവാണ്.

ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റാനുള്ള ബിൽ, സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ അധികാരം കുറക്കുന്ന ബിൽ, ലോകായുക്ത ബിൽ, മിൽമ ഭരണസമിതി ഭേദഗതി എന്നിവ അടക്കമുള്ള ബില്ലുകളിലാണ് ഗവർണർ ഇതുവരെയും ഒപ്പുവയ്ക്കാത്തത്. അതേസമയം, കെടിയു വിസി നിയമനത്തിൽ സർക്കാർ നൽകിയ പാനലിൽ നിന്നും വേഗത്തിൽ തീരുമാനമെടുക്കണമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു ആവശ്യപ്പെടാൻ സാധ്യതയുണ്ട്.

എന്നാൽ, പാനൽ നൽകാൻ സർക്കാരിന് നിർദേശം നൽകിയ ഹൈക്കോടതി വിധിക്കെതിരെ രാജ്ഭവൻ അപ്പീൽ പോയേക്കും. ഗവർണറുടെ നിർദേശപ്രകാരം രാത്രി 8 മണിക്കെത്തുന്ന മന്ത്രിമാർ അത്താഴ വിരുന്നിലും പങ്കെടുക്കും. തുടർന്നാണ് ചർച്ച.

ABOUT THE AUTHOR

...view details