കേരളം

kerala

By

Published : Nov 6, 2019, 11:03 PM IST

ETV Bharat / state

ലഹരി വിമുക്ത കേരളം കാമ്പനയിന്‍റെ സ്പെഷ്യല്‍ ഓഫീസറായി ടി.വി അനുപമ

ഔഷധിയുടെ തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന 100 കിടക്കകളുള്ള പഞ്ചകര്‍മ്മ ആശുപത്രിയില്‍ 23 തസ്‌തികകള്‍ സൃഷ്ടിക്കും

ടി.വി.അനുപമ

തിരുവനന്തപുരം:വിമുക്തിമിഷന്‍റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച 'നാളത്തെ കേരളം, ലഹരി മുക്ത കേരളം' എന്ന 90 ദിവസത്തെ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ടി.വി.അനുപമയെ അധിക ചുമതല നല്‍കി സ്‌പെഷ്യല്‍ ഓഫിസറായി നിയമിച്ചു.

കണ്ണൂര്‍ ജില്ലാ ഗവണ്‍മെന്‍റ് പ്ലീഡര്‍ ആന്‍റ് പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്‌തികയില്‍ മൂന്ന് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്ന ബി.പി.ശശീന്ദ്രനെ മൂന്നുവര്‍ഷത്തേക്ക് കൂടി പുനര്‍നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എസ്.എല്‍.ഷൈലജയെ ഹൈക്കോടതിയിലെ ഗവണ്‍മെന്‍റ് പ്ലീഡറായി നിലവിലെ ഒഴിവിലേക്ക് നിയമിക്കാനും തീരുമാനമായി. സംസ്ഥാന ജലഗതാഗത വകുപ്പില്‍ നിലവിലുള്ള കാര്‍പെന്‍റര്‍ തസ്‌തിക റദ്ദ് ചെയ്‌ത് ഷീറ്റ്മെറ്റല്‍ വര്‍ക്കര്‍ തസ്‌തിക സൃഷ്‌ടിക്കാന്‍ തീരുമാനിച്ചു. ഏറ്റുമാനൂര്‍ മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂളില്‍ രണ്ട് ബാച്ചുകളും ഇടുക്കി ഏകലവ്യ മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂളില്‍ ഒരു ബാച്ചും ഹയര്‍ സെക്കന്‍ററി കോഴ്‌സ് അനുവദിക്കാന്‍ തീരുമാനിച്ചു.

കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍ വില്ലേജ് വിഭജിച്ച് തുരുത്തി എന്ന പുതിയ വില്ലേജ് രൂപീകരിക്കാന്‍ തീരുമാനിച്ചു. ഔഷധിയുടെ തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന 100 കിടക്കകളുള്ള പഞ്ചകര്‍മ്മ ആശുപത്രിയില്‍ 23 തസ്‌തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. സാമ്പത്തിക ബാധ്യത കമ്പനിയുടെ സ്വന്തം വരുമാനത്തില്‍ നിന്ന് കണ്ടെത്തണമെന്ന വ്യവസ്ഥയോടെയാണ് തസ്‌തിക അനുവദിച്ചത്.

ABOUT THE AUTHOR

...view details