കേരളം

kerala

ETV Bharat / state

മന്ത്രി പി പ്രസാദും 20 കര്‍ഷകരും ഇസ്രയേലിലേക്ക് ; ലക്ഷ്യം ആധുനിക കൃഷി രീതി പഠിക്കല്‍ - കേരള കൃഷി മന്ത്രി ഇസ്രയേല്‍ സന്ദര്‍ശിക്കും

കാര്‍ഷിക പഠന കേന്ദ്രങ്ങളും ഫാമുകളും ഉള്‍പ്പടെ സന്ദര്‍ശിക്കാനാണ് മന്ത്രി പി പ്രസാദും കര്‍ഷകരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത്

p prasad and farmers will visit israel  kerala Minister p prasad and farmers  പി പ്രസാദും 20 കര്‍ഷകരും ഇസ്രയേലിലേക്ക്
മന്ത്രി പി പ്രസാദും 20 കര്‍ഷകരും ഇസ്രയേലിലേക്ക്

By

Published : Jan 15, 2023, 7:44 PM IST

തിരുവനന്തപുരം :ആധുനിക കൃഷി രീതി പഠിക്കാന്‍, മന്ത്രി പി പ്രസാദും 20 കര്‍ഷകരും ഇസ്രയേലിലേക്ക്. അടുത്ത മാസം 12 മുതല്‍ 19 വരെയാണ് സന്ദര്‍ശനാനുമതി. ഇസ്രയേലിലെ കാര്‍ഷിക പഠന കേന്ദ്രങ്ങള്‍, ആധുനിക കൃഷി ഫാമുകള്‍, കാര്‍ഷിക വ്യവസായ കേന്ദ്രങ്ങള്‍ എന്നിവ സംഘം സന്ദര്‍ശിക്കും.

മന്ത്രിക്കും കർഷകർക്കുമൊപ്പം രണ്ട് മാധ്യമപ്രവർത്തകരും യാത്രയിലുണ്ടാകും. യാത്രാചെലവിനായി രണ്ട് കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. മന്ത്രിയുടെ ഉദ്യോഗസ്ഥരില്‍ ആരൊക്കെ പോകുമെന്ന് പിന്നീട് അറിയിക്കുമെന്ന് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. തെരഞ്ഞെടുത്ത കര്‍ഷകരില്‍ ചിലരുടെ വിമാന ടിക്കറ്റിന്‍റെ ചെലവ് വഹിക്കുന്നത് അവര്‍ തന്നെയാണെന്നും ഒരു കര്‍ഷകന് കുറഞ്ഞത് മൂന്ന് ലക്ഷമാണ് ചെലവ് വരികയെന്നും കൃഷി വകുപ്പ് അറിയിച്ചു.

കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് മന്ത്രിക്കൊപ്പം പോവുന്ന കര്‍ഷകരെ തെരഞ്ഞെടുത്തത്. ഇ - മെയിലൂടെ ലഭിച്ച 34 അപേക്ഷകരില്‍ നിന്നാണ് യാത്രയ്ക്കുള്ള 20 കര്‍ഷകരെ കണ്ടെത്തിയത്.

ABOUT THE AUTHOR

...view details