തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവച്ചിരുന്ന ലോട്ടറി നറുക്കെടുപ്പ് ഇന്ന് പുനരാരംഭിക്കും. പൗർണമി ആർഎൻ 435 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടക്കുന്നത്. മാർച്ച് 22ന് നറുക്കെടുപ്പ് നിശ്ചയിച്ചിരുന്നെങ്കിലും അത് മാറ്റി വക്കുകയായിരുന്നു.
ലോട്ടറി നറുക്കെടുപ്പ് ഇന്ന് മുതൽ - winwin
ഇന്ന് പൗർണമി ആർഎൻ 435 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പും വെളളിയാഴ്‌ച വിൻവിൻ ഡബ്ലു 557 ടിക്കറ്റുകളുടെ നറുക്കെടുപ്പും നടക്കും
ലോട്ടറി നറുക്കെടുപ്പ്
80 ലക്ഷം രൂപയാണ് സമ്മാന തുക. 96 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 66 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. വെളളിയാഴ്‌ച വിൻവിൻ ഡബ്ലു 557 ടിക്കറ്റുകളുടെ നറുക്കെടുപ്പും നടക്കും.