തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ക്രിസ്‌മസ്- പുതുവത്സര ബംപര്‍ ടിക്കറ്റിന്‍റെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. XD 236433 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 16 കോടി രൂപയാണ് ഒന്നാം സമ്മാനം. പാലക്കാട് സ്വദേശിയായ മധുസൂദനന്‍ എന്ന ലോട്ടറി ഏജന്‍റാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റിരിക്കുന്നത്.
ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സമ്മാന തുകയാണ് ക്രിസ്‌മസ് ബംപറിന് ലഭിക്കുക. ഓണം ബംപറാണ് ഏറ്റവും ഉയര്‍ന്ന സമ്മാന തുക ലഭിക്കുന്ന ലോട്ടറി. ഇത്തവണ ബംപര്‍ ടിക്കറ്റ് വില്‍പ്പനയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ ആറ് പരമ്പരകളിലായിരുന്നു ടിക്കറ്റ് പുറത്തിറക്കിയിരുന്നത്. എന്നാല്‍ ഇത്തവണ പത്ത് പരമ്പരകളായി ടിക്കറ്റ് പുറത്തിറക്കി. ഒരു കോടി രൂപ വീതം പത്ത് നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 1 ലക്ഷം രൂപ, നാലാം സമ്മാനം 5000, അഞ്ചാം സമ്മാനം 3000, ആറാം സമ്മാനം 2000, ഏഴാം സമ്മാനം 1000 എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങള്‍.
രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റുകള്‍:
XA 107077
XB 158053
XC 398288
XD 422823
XE 213859
XF 323942
XH 226052
XJ 349740
XK 110254
XL 310145
രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റുകള്‍:
XA 318789
XB 308901
XC 226859