തിരുവനന്തപുരം: ലോക്ക്‌ഡൗണിൽ ചില മേഖലകൾക്ക് കൂടി ഇളവ് നൽകി സംസ്ഥാനത്ത്. ഇളവ് അനുവദിച്ച് കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. സ്വർണക്കടകൾ, വസ്‌ത്രശാലകൾ, ഹോം ഓൺലൈൻ ഡെലിവറി എന്നിവയ്‌ക്കാണ് ഇളവുകൾ നൽകിയിരിക്കുന്നത്. ഇന്നു മുതൽ സ്വർണക്കടകൾ, വസ്‌ത്രശാലകൾ, ഹോം ഓൺലൈൻ ഡെലിവറി എന്നിവയ്‌ക്ക് തുറക്കാം. ഒരു മണിക്കൂർ മാത്രമേ ചെലവഴിക്കാൻ അനുമതി ഉണ്ടാകുകയുള്ളൂ. എന്നാൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ നിലവിലുള്ള ജില്ലകളിൽ ഇളവ് ബാധകമല്ല.
ലോക്ക്‌ഡൗൺ; സംസ്ഥാനത്ത് ചില മേഖലകൾക്ക് കൂടി ഇളവ് നൽകി സർക്കാർ - kerala lockdown
ട്രിപ്പിൾ ലോക്ക്‌ഡൗൺ നിലവിലുള്ള ജില്ലകളിൽ ഇളവ് ബാധകമല്ല.
ലോക്ക്‌ഡൗൺ ഇളവ്
ടാക്‌സ്, കൺസൽറ്റന്‍റുമാർ, ജി.എസ്.ടി പ്രാക്‌ടീഷണർമാർ എന്നിവർക്ക് വ്യാഴം, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാം. കൂടാതെ പൈനാപ്പിൾ തോട്ടങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ജോലിക്ക് എത്താം. ടെലികോം ടവർ ജോലികൾക്ക് അനുമതി നൽകിയിട്ടുണ്ട്.