കേരളം

kerala

ETV Bharat / state

കേരളത്തിലെ ലോക്ക്ഡൗൺ; തീരുമാനം ഇന്നുണ്ടാകും - ലോക്ക്ഡൗൺ കേരളം വാർത്ത

രോഗ സ്ഥിരീകരണ നിരക്ക് പത്തിൽ താഴെ വന്നതിന് ശേഷം ലോക്ക്ഡൗൺ പിൻവലിച്ചാൽ മതിയെന്ന നിർദേശമുണ്ട്.

Kerala lockdown  kerala lockdown news  kerala updation  lockdown news kerala  lockdown news  Kerala lockdown may extend  കേരളത്തിൽ ലോക്ക്ഡൗൺ  ലോക്ക്ഡൗൺ വാർത്ത കേരളം  ലോക്ക്ഡൗൺ വാർത്ത  ലോക്ക്ഡൗൺ കേരളം വാർത്ത  ലോക്ക്ഡൗൺ വാർത്ത
കേരളത്തിൽ ലോക്ക്ഡൗൺ നീട്ടുന്ന കാര്യത്തിൽ തീരുമാനം ഇന്ന്

By

Published : Jun 7, 2021, 11:38 AM IST

തിരുവനന്തപുരം: ജൂണ്‍ ഒമ്പതിന് ശേഷം ലോക്ക്ഡൗണ്‍ തുടരുന്നത് സംബന്ധിച്ച തീരുമാനം ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. രോഗ സ്ഥിരീകരണ നിരക്ക് (ടിപിആര്‍) 10 ശതമാനത്തിന് താഴെ എത്തിയ ശേഷം ലോക്ക്‌ഡൗൺ പിന്‍വലിച്ചാല്‍ മതിയെന്നൊരു നിര്‍ദേശമുണ്ട്.

ഇന്നലെ രോഗ സ്ഥിരീകരണ നിരക്ക് 14.27 ശതമാനമായിരുന്നു. എന്നാല്‍ രോഗ ലക്ഷണമുള്ളവര്‍ മാത്രം പരിശോധനയ്‌ക്കെത്തുന്നതു കൊണ്ടാണ് ടിപിആര്‍ ഉയര്‍ന്നു നില്‍ക്കുന്നതെന്നൊരു വാദവുമുണ്ട്. അതേ സമയം കൊവിഡ് രണ്ടാം തരംഗത്തിന്‍റെ സമയത്ത് 30 ശതമാനമായിരുന്ന ടിപിആര്‍ ഇപ്പോള്‍ 15 ശതമാനത്തിലെത്തിയത് ആശ്വാസകരമാണെന്ന് ചൂണ്ടിക്കാണിക്കുന്നു.

ജൂണ്‍ അഞ്ച് മുതല്‍ ലോക്ക്‌ഡൗണിന് പുറമേ കടുത്ത നിയന്ത്രണങ്ങള്‍ കൂടി ഏര്‍പ്പെടുത്തിയത് പലയിടത്തും പൊലീസും പൊതുജനങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിനു കാരണമായിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് ലോക്ക്ഡൗൺ പിന്‍വലിച്ച് വാരാന്ത്യ കര്‍ഫ്യൂവിലേക്ക് നീങ്ങിയേക്കുമെന്നും രാത്രി കര്‍ഫ്യൂ തുടര്‍ച്ചയായി ഏര്‍പ്പെടുത്തുമെന്നാണ് സൂചന.

ALSO READ:അപമാനിക്കുന്ന ചോദ്യങ്ങൾ ഉന്നയിച്ചെന്ന് ആരോപണം; പ്രതിപക്ഷം സഭ വിട്ടു

ABOUT THE AUTHOR

...view details