തിരുവനന്തപുരം :സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നാളെ അവസാനിക്കും. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ എങ്ങനെ പിന്‍വലിക്കണമെന്നതില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കൊവിഡ് ഉന്നതല യോഗം ഇന്ന് തീരുമാനമെടുക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ (ടിപിആർ) അടിസ്ഥാനത്തിലാകും നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഏർപ്പെടുത്തുന്നത്.
Also read:പത്തനാപുരം ബോംബ് കേസ് അന്വേഷിക്കാന്‍ എടിഎസ്
പോസിറ്റിവിറ്റി നിരക്ക് കൂടിയ തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ടിപിആര്‍ കുറഞ്ഞ പ്രദേശങ്ങളില്‍ ഓട്ടോ, ടാക്‌സി സര്‍വീസുകള്‍ക്ക് അനുമതി നൽകും. ഈ പ്രദേശങ്ങളിൽ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകൾ നടത്തും.