തിരുവനന്തപുരം: സംസ്ഥാനത്തെ 29 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ മുന്നേറ്റം. എല്‍ഡിഎഫില്‍ നിന്ന് ഏഴ് സീറ്റുകളും ബിജെപിയില്‍ നിന്ന് രണ്ട് സീറ്റുകളും പിടിച്ചെടുത്താണ് യുഡിഎഫ് അപ്രതീക്ഷിത നേട്ടം കൊയ്‌തത്. യുഡിഎഫ് 15 വാര്‍ഡുകളിലും എല്‍ഡിഎഫ് 12 വാര്‍ഡുകളിലും എന്‍ഡിഎ രണ്ട് വാര്‍ഡുകളിലും വിജയിച്ചു. യുഡിഎഫില്‍ നിന്ന് രണ്ട് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു.
എല്‍ഡിഎഫിന്‍റെ ഏഴ് സീറ്റുകള്‍ പിടിച്ചെടുത്ത് യുഡിഎഫിന്‍റെ അപ്രതീക്ഷിത മുന്നേറ്റം - യുഡിഎഫ്
യുഡിഎഫ് 15, എല്‍ഡിഎഫ് 12, എന്‍ഡിഎ 2 എന്നിങ്ങനെയാണ് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം.
എല്‍ഡിഎഫിന്‍റെ ഏഴ് സീറ്റുകള്‍ പിടിച്ചെടുത്ത് യുഡിഎഫിന്‍റെ അപ്രതീക്ഷിത മുന്നേറ്റം
ഉപതെരഞ്ഞെടുപ്പ് ഫലം
ജില്ല | പഞ്ചായത്ത്/ മുന്‍സിപ്പാലിറ്റി | വാര്‍ഡ് | വിജയി | മുന്നണി |
തിരുവനന്തപുരം | പഴയകുന്നുമ്മേല്‍ | മഞ്ഞപ്പാറ | എം.ജെ ഷൈജ | യുഡിഎഫ് |
തിരുവനന്തപുരം | കരുംകുളം | ചെക്കിട്ടവിളാകം | ഇ.എല്‍ബറി | യുഡിഎഫ് |
കൊല്ലം | പേരയം | പേരയം-ബി | ലത ബിജു | യുഡിഎഫ് |
കൊല്ലം | പൂതക്കുളം | കോട്ടുവന്‍കോണം | ഗീത.എസ് | എന്‍ഡിഎ |
പത്തനംതിട്ട | പത്തനംതിട്ട ജില്ല പഞ്ചായത്ത് | പുളികീഴ് | മായ അനില്‍കുമാര്‍ | എല്‍ഡിഎഫ് |
പത്തനംതിട്ട | പുളികീഴ് ബ്ലോക്ക് പഞ്ചായത്ത് | കൊമ്പങ്കേരി | അനീഷ് | എല്‍ഡിഎഫ് |
ആലപ്പുഴ | എഴുപുന്ന | വാത്തറ | കെ.പി സ്‌മിനീഷ് | എല്‍ഡിഎഫ് |
ആലപ്പുഴ | പാണ്ടനാട് | വന്‍മഴി വെസ്റ്റ് | ജോസ് വല്യാനൂര്‍ | യുഡിഎഫ് |
ആലപ്പുഴ | കാര്‍ത്തികപ്പള്ളി | കാര്‍ത്തികപ്പള്ളി | ഉല്ലാസ് | എന്‍ഡിഎ |
ആലപ്പുഴ | മുതുകുളം | ഹൈസ്‌കൂള്‍ | ബൈജു ജി.എസ് | യുഡിഎഫ് സ്വതന്ത്രന്‍ |
ആലപ്പുഴ | പാലമേല്‍ | ആദിക്കാട്ടുകുളങ്ങര തെക്ക് | ഷീജ ഷാജി | യുഡിഎഫ് |
ഇടുക്കി | ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് | വണ്ണപ്പുറം | ആല്‍ബര്‍ട്ട് | യുഡിഎഫ് |
ഇടുക്കി | ശാന്തന്‍പാറ | തൊട്ടിക്കാനം | ഇ.കെ ഷാബു | എല്‍ഡിഎഫ് |
ഇടുക്കി | കഞ്ഞിക്കുഴി | പൊന്നെടുത്താന്‍ | ദിനമണി | എല്‍ഡിഎഫ് |
ഇടുക്കി | കരുണാപുരം | കഴിക്കണ്ടം | പി.ഡി പ്രദീപ് | എല്‍ഡിഎഫ് |
എറണാകുളം | വടക്കന്‍ പറവൂര്‍ മുന്‍സിപ്പാലിറ്റി | വാണിയക്കാട് | നിമിഷ | എല്‍ഡിഎഫ് |
എറണാകുളം | വടവുകോട് ബ്ലോക്ക് പഞ്ചായത്ത് | പട്ടിമറ്റം | ശ്രീജ അശോകന്‍ | യുഡിഎഫ് |
എറണാകുളം | പൂത്തൃക്ക | കുറിഞ്ഞി | മോന്‍സി പോള്‍ | യുഡിഎഫ് |
എറണാകുളം | കീരംപാറ | മുട്ടത്തുകണ്ടം | സാന്‍റി ജോസ് വരിപ്പാമറ്റത്തില്‍ | യുഡിഎഫ് |
തൃശൂര്‍ | വടക്കാഞ്ചേരി മുനിസിപ്പാലിറ്റി | മിണാലൂര്‍ സെന്‍റര്‍ | എം.കെ ഉദയബാലന്‍ | യുഡിഎഫ് |
തൃശൂര്‍ | പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് | പൈങ്കുളം | ഗോവിന്ദന്‍ | എല്‍ഡിഎഫ് |
പാലക്കാട് | കുത്തന്നൂര്‍ | പാലത്തറ | ശശിധരന്‍.ആര്‍ | യുഡിഎഫ് |
പാലക്കാട് | പുതൂര്‍ | കോളപ്പടി | വഞ്ചി | എല്‍ഡിഎഫ് |
മലപ്പുറം | മലപ്പുറം മുന്‍സിപ്പാലിറ്റി | കൈനോട് | സി.ഷിജു | എല്‍ഡിഎഫ് |
കോഴിക്കോട് | മേലടി ബ്ലോക്ക് പഞ്ചായത്ത് | കീഴരിയൂര്‍ | എം.എം.രവീന്ദരന്‍ | എല്‍ഡിഎഫ് |
കോഴിക്കോട് | തുറയൂര്‍ | പയ്യോളി അങ്ങാടി | സി.എ.നൗഷാദ് മാസ്റ്റര്‍ | യുഡിഎഫ് |
കോഴിക്കോട് | മണിയൂര്‍ | മണിയൂര്‍ നോര്‍ത്ത് | എ.ശശിധരന്‍ | എല്‍ഡിഎഫ് |
കോഴിക്കോട് | കിഴക്കോത്ത് | എളേറ്റില്‍ | റസീന പൂക്കോട്ട് | യുഡിഎഫ് |
വയനാട് | കണിയാമ്പറ്റ | ചിത്രമൂല | കമ്മിച്ചാല്‍ റഷീദ് | യുഡിഎഫ് |