തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നിരീക്ഷകരെ എല്ലാ ജില്ലകളിലും നിയമിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവായി. വിവിധ വകുപ്പുകളിലെ ഉന്നത ചുമതലയുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരെയാണ് നിരീക്ഷകരായി നിയമിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നിരീക്ഷകരെ നിയമിച്ച് ഉത്തരവായി - kerala election district observers news
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഡിസംബർ എട്ടിന് കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കും
![സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നിരീക്ഷകരെ നിയമിച്ച് ഉത്തരവായി തദ്ദേശ തെരഞ്ഞെടുപ്പ് നിരീക്ഷകർ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ് തദ്ദേശ തെരഞ്ഞെടുപ്പ് നിരീക്ഷകർ കേരളം സിവിൽ സർവീസ് ഉദ്യോഗസ്ഥർ kerala local election latest news kerala election district observers news district observers kerala](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9565970-thumbnail-3x2-observrs.jpg)
സർവേ ആൻഡ് ലാൻഡ് റെക്കോർഡ്‌സ് വകുപ്പ് ഡയറക്‌ടർ ആർ. ഗിരിജയ്ക്കാണ് തിരുവനന്തപുരം ജില്ലയുടെ ചുമതല. കൊല്ലത്ത് വീണ എൻ. മാധവൻ, പത്തനംതിട്ടയിൽ വി. രതീശൻ, ആലപ്പുഴയിൽ വി. വിഘ്നേശ്വരി, കോട്ടയത്ത് ജോർജി പി. മാത്തച്ചൻ, ഇടുക്കിയിൽ രാജേഷ് രവീന്ദ്രൻ, എറണാകുളത്ത് സാജൻ സി വി, തൃശൂരിൽ ബി.എസ് തിരുമേനി, പാലക്കാട് പ്രമോദ് പി.പി, മലപ്പുറത്ത് കെ. വിജയനാഥൻ, കോഴിക്കോട് ഗോകുൽ ജി.ആർ, വയനാട് ജി. ഫനീന്ദ്രകുമാർ റാവു, കണ്ണൂരിൽ ജീവൻ ബാബു, കാസർകോട് കെ. ഇമ്പശേഖർ എന്നിവർക്കാണ് ചുമതല.
കൂടുതൽ വായിക്കാൻ:പ്രചാരണങ്ങൾ ഇഴകീറി പരിശോധിക്കാൻ ആൻ്റി ഡീഫേസ്മെൻ്റ് സ്ക്വാഡ്