തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നിടങ്ങളിലായി നടന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യ ഫലസൂചനകളിൽ കേരളത്തിലെ മുനിസിപ്പാലിറ്റികളിൽ യുഡിഎഫും കോർപ്പറേഷനുകളിൽ എൽഡിഎഫും ലീഡ് ചെയ്യുന്നു. ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ മുന്നേറ്റം നടത്തുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു
ഇന്ന് രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണലിന്‍റെ പൂർണഫലം ഉച്ചയോടെ അറിയാം. സംസ്ഥാനത്ത് മൂന്ന് മുന്നണികളും വലിയ പ്രതീക്ഷയിലാണ്.
ഇന്ന് രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണലിന്‍റെ പൂർണഫലം ഉച്ചയോടെ അറിയാം. തപാല്‍ വോട്ടുകളും കൊവിഡ് ബാധിതരും നിരീക്ഷണത്തിൽ കഴിയുന്നവരും ചെയ്ത സ്‌പെഷ്യൽ തപാൽ വോട്ടുകളുമാണ് ആദ്യം എണ്ണുന്നത്. കൊച്ചിയൊഴികെ അഞ്ച് കോർപ്പറേഷനുകളിലും എൽഡിഎഫ് ലീഡ് ചെയ്യുന്നു. എൽഡിഎഫിന് ആധിപത്യമുള്ളിടത്ത് പാർട്ടിക്ക് തിരിച്ചടിയില്ലെന്നതാണ് ആദ്യ ഫല സൂചനകൾ വ്യക്തമാക്കുന്നത്. ഗ്രാമ പഞ്ചായത്ത് തലങ്ങളിലും ശക്തമായ പോരാട്ടമാണ്. എൽഡിഎഫിന് 39 ലീഡും യുഡിഎഫിന് 38 ലീഡുമാണുള്ളത്. എൻഡിഎക്ക് ഗ്രാമ പഞ്ചായത്തിൽ 3 ലീഡാണുള്ളത്.
കൊടുവള്ളി നഗരസഭ ഒന്നാം വാർഡ് സ്വതന്ത്ര സ്ഥാനാർഥി എ.പി.മജീദ് വിജയിച്ചു. പാലാ മുനിസിപ്പാലിറ്റി ഒന്നാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥി ഷാജു തുരുത്തൻ വിജയിച്ചു. കാസർകോട് നഗരസഭ 1, 2, 3 വാർഡുകളിൽ യുഡിഎഫ് ജയിച്ചു.