തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂടേറിയ വെള്ളറട ഗ്രാമപഞ്ചായത്തിലെ അഞ്ചുമരംകാല വാർഡിൽ സ്ഥാനാര്‍ഥിക്കായി വോട്ട് അഭ്യര്‍ഥിച്ച് സീരിയൽ താരങ്ങളും. വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി ശ്രീകലയ്‌ക്ക് വോട്ട് തേടി രംഗത്തുള്ളത് ചലച്ചിത്ര സീരിയൽ താരങ്ങളായ അഞ്ചിതയും, ശാലിനിയുമാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ പോലും കാണാത്ത ആവേശവും വീടുവീടാന്തരം താരങ്ങളോടൊപ്പമുള്ള സ്ഥാനാര്‍ഥികളുടെ വോട്ട് അഭ്യര്‍ഥനയും ഗ്രാമവാസികൾക്കും വേറിട്ടൊരു അനുഭവമായി.
സ്ഥാനാര്‍ഥികള്‍ക്കായി വോട്ട് അഭ്യര്‍ഥിച്ച് സിനിമ-സീരിയൽ താരങ്ങളും - local body election serial cinema actors thiruvananthapuram
വെള്ളറട ഗ്രാമപഞ്ചായത്തിലെ അഞ്ചുമരംകാല വാർഡിലാണ് വോട്ട് അഭ്യര്‍ഥനയ്‌ക്കായി സ്ഥാനാര്‍ഥികള്‍ സീരിയല്‍ താരങ്ങളെയും പ്രചാരണത്തിന് ഇറക്കിയിരിക്കുന്നത്

സിപിഎമ്മിന്‍റെ മുതിർന്ന പ്രവർത്തകന്‍ നളിനകുമാറാണ് എൽഡിഎഫിന് വേണ്ടി ജനവിധി തേടുന്നത്. വളരെ വിജയ പ്രതീക്ഷയിൽ തന്നെയാണ് നളിന കുമാറും വോട്ട് അഭ്യര്‍ഥിക്കുന്നത്. ബ്ലോക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി കൂടിയായ സി.ശശിധരനാണ് ഇവിടെ യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത്. വാര്‍ഡില്‍ സിറ്റിങ് സീറ്റ് നിലനിർത്തുക എന്നുള്ളതാണ് യുഡിഎഫിന് നേരിടുന്ന വെല്ലുവിളി. എൻഡിഎക്ക് ആധിപത്യം ഉറപ്പിക്കാൻ സജീവ പ്രവർത്തകനായ വിശാഖൻ ബി.എസിനെയാണ് ബിജെപി കളത്തിൽ ഇറക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ പ്രതികൂല കാലാവസ്ഥയെ പോലും അവഗണിച്ചുകൊണ്ട് താരങ്ങളെ ഇറക്കിയും മറ്റും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് സ്വതന്ത്രര്‍ക്കൊപ്പം മൂന്ന് മുന്നണികളും.