തിരുവനന്തപുരം :2020ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചതോടെ രാഷ്‌ട്രീയ പാര്‍ട്ടികളും ഭരണ കര്‍ത്താക്കളും സ്ഥാനാർഥികളും പാലിക്കേണ്ട മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുന്ന ഡിസംബര്‍ 23വരെ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റ ചട്ടം തുടരും.
എന്താണ് മാതൃകാ പെരുമാറ്റ ചട്ടം
തെരഞ്ഞെടുപ്പ് വേളയില്‍ രാഷ്‌ട്രീയ പാര്‍ട്ടികളും സ്ഥാനര്‍ഥികളും അനുവര്‍ത്തിക്കേണ്ട നടപടിക്രമങ്ങളും പാലിക്കേണ്ട നിയന്ത്രണങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയിട്ടുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് മാതൃകാ പെരുമാറ്റ ചട്ടം. തെരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പ് ഉറപ്പു വരുത്താന്‍ രാഷ്‌ട്രീയ പാര്‍ട്ടികളുമായി കൂടിയാലോചിച്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ പെരുമാറ്റ സംഹിത നടപ്പാക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തീയതി മുതല്‍ തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുന്നതുവരെ മാതൃകാ പെരുമാറ്റ ചട്ടം തുടരും.
ഔദ്യോഗിക വാഹനങ്ങളുടെ ഉപയോഗം
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്കോ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഭാരവാഹിക്കോ ഔദ്യോഗിക യാത്രയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും ഒരുമിച്ചു നടത്താന്‍ പാടില്ല. സര്‍ക്കാര്‍ വാഹനം ഒരു സ്ഥാനാര്‍ഥിയുടെയോ രാഷ്‌ട്രീയ കക്ഷിയുടെയോ പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ല. സെക്യൂരിറ്റി സുരക്ഷയുള്ള മന്ത്രിമാര്‍ക്കോ തദ്ദേശഭരണ സ്ഥാപന ഭാരവാഹികള്‍ക്കോ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ തെരഞ്ഞെടുപ്പ് വേളയില്‍ ഉപയോഗിക്കാന്‍ അനുവാദമില്ല. മന്ത്രിമാര്‍ക്ക് വീട്ടില്‍ നിന്നും ഓഫീസില്‍ പോകുന്നതിനും തിരിച്ചും ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കാം. തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്.
ഔദ്യോഗിക പരസ്യങ്ങള്‍ക്ക് വിലക്ക്