കേരളം

kerala

ETV Bharat / state

2021ന്‍റെ അവസാന നാള്‍ കേരളം കുടിച്ചത് 82 കോടിയുടെ മദ്യം - ബിവറേജസ് കോർപറേഷൻ

തിരുവനന്തപുരം പവർഹൗസ് റോഡ് ഔട്ട്ലെറ്റിലാണ് വർഷാവസാനം ഏറ്റവും കൂടിയ വില്‍പ്പന നടന്നത്. 1.6 കോടി രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റഴിഞ്ഞത്

kerala liquor sales new year eve  kerala liquor sales christmas day  പുതുവത്സര ദിനം മദ്യം വിൽപന കേരളം  പുതുവത്സര തലേന്ന് മദ്യം വിൽപന  കേരള ബിവറേജസ് ഔട്ട്ലെറ്റ്  ബിവറേജസ് കോർപറേഷൻ  ബെവ്കോ
2021 അവസാന ദിവസം കേരളം കുടിച്ചത് 82 കോടിയുടെ മദ്യം

By

Published : Jan 1, 2022, 3:38 PM IST

തിരുവനന്തപുരം : ക്രിസ്‌മസ് ദിനത്തിലെ റെക്കോഡ് മദ്യവിൽപ്പനയെ മറികടന്ന് 2021ലെ അവസാന ദിവസത്തെ കണക്ക്. 82.26 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് പുതുവത്സര തലേന്ന് വിറ്റഴിഞ്ഞത്. ഡിസംബർ 31ന് ബെവ്റേജസ് കോർപറേഷൻ ഔട്ട്‌ലെറ്റുകൾ വഴി മാത്രമുള്ള വിൽപ്പനയാണിത്. 2020 ഡിസംബർ 31ന് 70.55 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്.

Also Read: ഈ ക്രിസ്‌മസിന് കേരളം കുടിച്ചത് 65 കോടിയുടെ മദ്യം; ഇത്തവണയും റെക്കോഡ് വില്‍പ്പന

തിരുവനന്തപുരം പവർഹൗസ് റോഡ് ഔട്ട്ലെറ്റിലാണ് വർഷാവസാനം ഏറ്റവും കൂടിയ വിൽപ്പന നടന്നത്. 1.6 കോടി രൂപയുടെ മദ്യമാണ് ഇവിടെ മാത്രം ചെലവായത്. ക്രിസ്‌മസ് ദിനത്തിലും ഏറ്റവും കൂടുതൽ മദ്യം വിറ്റഴിഞ്ഞതും ഇവിടന്നുതന്നെയാണ് (73.54 ലക്ഷം). 81 ലക്ഷം രൂപയുടെ മദ്യം വിൽപന നടത്തിയ പാലാരിവട്ടം രണ്ടാം സ്ഥാനത്തും 77.33 ലക്ഷം രൂപയുടെ വിൽപ്പന നടത്തിയ കടവന്ത്ര മൂന്നാം സ്ഥാനത്തുമാണ്.

ക്രിസ്‌മസ് ദിനത്തിൽ കേരളത്തിൽ 73 കോടി രൂപയുടെ മദ്യവും ക്രിസ്‌മസ് തലേന്ന് 90 കോടി രൂപയുടേതുമാണ് വിറ്റുപോയത്. ബെവ്റേജസ്, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളിലെ കണക്കാണിത്.

ABOUT THE AUTHOR

...view details