തിരുവനന്തപുരം:ക്രിസ്മസ് മദ്യ വില്‍പ്പനയില്‍ ഇത്തവണയും റെക്കോഡ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 കോടി രൂപയുടെ അധിക വില്‍പ്പനയാണ് ഇത്തവണ ക്രിസ്മസ് കാലത്ത് മദ്യവിപണിയില്‍ ഉണ്ടായത്. ക്രിസ്മസ് തലേന്ന് ബെവ്‌കോയിലൂടെ മാത്രം 65 കോടി രൂപയുടെ മദ്യം വിറ്റഴിച്ചു.
Also Read: 175 വിദേശ മദ്യഷോപ്പുകൾ കൂടി തുടങ്ങുന്ന കാര്യം പരിഗണയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കഴിഞ്ഞ വർഷം ക്രിസ്മസ് തലേന്ന് വിറ്റത് 55 കോടി രൂപയുടെ മദ്യമായിരുന്നു. ഏറ്റവുമധികം മദ്യവില്‍പ്പന നടന്നത് തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ബെവ്‌കോ ഔട്ട്‌ലെറ്റിലാണ്- 73.54 ലക്ഷം. 70.72 ലക്ഷം രൂപയുടെ വില്‍പ്പന നടത്തിയ ചാലക്കുടി രണ്ടാം സ്ഥാനത്തും 63.60 ലക്ഷം രൂപയുടെ മദ്യ വില്‍പ്പനയുമായി ഇരിങ്ങാലക്കുട മൂന്നാം സ്ഥാനത്തുമുണ്ട്.
ക്രിസ്മസ് തലേന്ന് ബെവ്‌കോ വെയര്‍ഹൗസുകളില്‍ നിന്ന് 90 കോടി രൂപയുടെ മദ്യമാണ് വില്‍പ്പന നടത്തിയത്. നവവത്സര ആഘോഷങ്ങളുടെ ഭാഗമായും വന്‍തോതിലുള്ള മദ്യ വില്‍പ്പനയാണ് ബെവ്‌കോ പ്രതീക്ഷിക്കുന്നത്.