കേരളം

kerala

ETV Bharat / state

'പറയുന്ന കാര്യങ്ങൾ ദുർവ്യാഖ്യാനം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്' ; 'മിത്ത്' വിവാദം മുന്‍നിര്‍ത്തി മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പറയുന്ന കാര്യങ്ങൾ ദുർവ്യാഖ്യാനം ചെയ്യപ്പെടാന്‍ ഇടയുണ്ടെന്ന്, എല്‍ഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ മുന്നറിയിപ്പുമായി മുഖ്യമന്ത്രി

By

Published : Aug 8, 2023, 7:01 AM IST

Niyamasabha  Legislative session  kerala legislative bills  liquor  pinarayi vijayan  ganapathy row  നിയമസഭ സമ്മേളനം  ബിജെപി  മിത്ത് വിവാദം  പിണറായി വിജയൻ  നിയമസഭയുടെ ഒമ്പതാം സമ്മേളനം
Legislative session

തിരുവനന്തപുരം : മിത്ത് വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പറയുന്ന കാര്യങ്ങൾ ദുർവ്യാഖ്യാനം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നായിരുന്നു വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. നിയമസഭ സാധാരണ നടപടി ക്രമങ്ങളിലേക്ക് കടക്കുന്നതിന് മുന്നേ ഇന്നലെ ചേർന്ന എൽ ഡി എഫ്‌ പാർലമെന്‍ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

also read : വർഗീയ ധ്രുവീകരണം നടത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തില്ല ; മിത്ത് വിവാദം നേരിട്ട് നിയമസഭയിൽ ഉന്നയിക്കില്ലെന്ന് യുഡിഎഫ്

പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്ന് മുതലാകും പൂർണ തോതിൽ ആരംഭിക്കുക. ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട പ്രമേയം സഭയിൽ ഇന്ന് അവതരിപ്പിക്കും. ചട്ടം 118 പ്രകാരമാകും മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിക്കുക. 1960 ലെ ഭൂപതിവ് ഭേദഗതി ബില്ലും ഇന്ന് സഭയിലെത്തും. കേരള സര്‍ക്കാര്‍ ഭൂപതിവ് നിയമ (ഭേദഗതി) ബില്‍ 2023ന്‍റെ കരടിന്
മന്ത്രിസഭായോഗം നേരത്തെ തന്നെ അംഗീകാരം നൽകിയിരുന്നിരുന്നു. ഇത് പ്രകാരമാകും ഭേദഗതി കൊണ്ടുവരിക.

20 ബില്ലുകളാണ് ഇത്തവണത്തെ നിയമസഭ സമ്മേളനത്തിൽ ചർച്ചയാവുക. ചാൻസിലര്‍ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്ന ബില്ലും ഇതിൽ ഉൾപ്പെടും. ബില്ലിൽ ഗവർണർ ഒപ്പിട്ടിലെങ്കിൽ പ്രസിഡന്‍റിന് ബില്‍ കൈമാറാനുള്ള സാധ്യത നിലനിൽക്കെയാണ് സഭ കൂടുന്നത്. ഇതിന് പുറമെ, വിഷയത്തിൽ സർക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

മിത്ത് വിവാദത്തിൽ ഇന്ന് രാവിലെ നിയമസഭയിലേക്ക് യുവമോർച്ച മാർച്ച് നടത്തുന്നുണ്ട്. സംഭവത്തിൽ സഭയിൽ പ്രതിഷേധം ശക്തമാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും മുൻപ് പ്രസ്‌താവിച്ചിരുന്നു. ഓണക്കാലം അടുക്കുന്ന സാഹചര്യത്തിൽ കൂടുന്ന സഭയായതിനാൽ സപ്ലൈകോയിൽ ഉൾപ്പടെ ഉണ്ടാവുന്ന അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവും സഭയിൽ ചർച്ചയാവും. ഇതിന് പുറമെ, പ്ലസ് വൺ സീറ്റിലെ അപാകതകളും സർക്കാരിന്‍റെ പുതിയ മദ്യനയവും ചർച്ചയാവും.

also read:അരനൂറ്റാണ്ടിന് ഇപ്പുറം ഉമ്മന്‍ ചാണ്ടിയില്ലാത്ത ആദ്യ നിയമസഭ സമ്മേളനം ; അനുസ്‌മരണത്തിന് സാക്ഷികളായി ചാണ്ടി ഉമ്മനും മറിയ ഉമ്മനും

നിയമസഭ സമ്മേളനത്തിന്‍റെ ആദ്യ ദിനമായ ഇന്നലെ ഉമ്മൻ‌ചാണ്ടിയുടെയും വക്കം പുരുഷോത്തമന്‍റെയും അനുസ്‌മരണത്തിന് ശേഷം സഭ പിരിയുകയായിരുന്നു. ഇരു നേതാക്കളുടേയും രാഷ്‌ട്രീയ ജീവിതം പുടുതലമുറയ്‌ക്ക് മാതൃകയാണെന്ന് മുഖ്യമന്ത്രി സഭയിൽ അനുസ്‌മരിച്ചു. ഉമ്മൻ ചാണ്ടിയ്‌ക്ക് ഏറ്റവും പ്രിയം കേരള നിയമസഭയോടായിരുന്നെന്നും ദേശീയ തലത്തിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചപ്പോഴും കേരളത്തിൽ തന്നെ നിന്ന കഴിവും കാര്യക്ഷമതയും ഉള്ള നേതാവായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

also read :അവസാനിച്ചത് രാഷ്ട്രീയത്തിലെ സുപ്രധാന ഏടെന്ന് മുഖ്യമന്ത്രി ; ഉമ്മന്‍ചാണ്ടിയെയും വക്കം പുരുഷോത്തമനെയും അനുസ്‌മരിച്ച് നിയമസഭ

അതേസമയം, കേരള രാഷ്ട്രീയ ചരിത്രത്തോടൊപ്പം സഞ്ചരിച്ച, ജനസേവനത്തിന് വില കൽപ്പിച്ച് രാഷ്‌ട്രീയ രംഗത്തേക്ക് വന്ന നേതാവായിരുന്നു വക്കം പുരുഷോത്തമനെന്നായിരുന്നു അദ്ദേഹത്തെ കുറിച്ച് മുഖ്യമന്ത്രി അനുസ്‌മരിച്ചത്.

ABOUT THE AUTHOR

...view details